കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത വിദ്യാഭ്യാസത്തിന് സംവരണം ഒഴിവാക്കണം, മെറിറ്റിലൂടെ മാത്രം പ്രവേശനം മതിയെന്ന് സൂപ്രീംകോടതി

  • By Neethu
Google Oneindia Malayalam News

ദില്ലി: ഉന്നത വിദ്യാഭ്യാസത്തിന് സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. ഉന്നത വിദ്യാഭ്യസത്തിന് മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡം എന്നും കോടതി പറഞ്ഞു.

ദേശീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാവണം സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം കൈകൊള്ളേണ്ടത്. സംവരണ വിഷയത്തില്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടതി പറഞ്ഞു.

suprem-court

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, പി.സി പന്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷമായിട്ടും രാജ്യത്ത് പല കാര്യങ്ങളിലും ഇപ്പോഴും മാറ്റങ്ങള്‍ സംഭവിച്ചിട്ടിലെന്ന് 1988 ലെ വിധിയുടെ അടിസ്ഥാനത്തില്‍ കോടതി ചൂണ്ടികാട്ടി.

English summary
Reservation in higher education to be avoided : Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X