'ധനികനായ അപകടകാരി പഴഞ്ചനും'; ജോർജ്ജ് സോറോസിനെതിരെ എസ് ജയശങ്കർ
മ്യൂണിക്കില്‍ വച്ചാണ് അദാനി-മോദി ബന്ധത്തെക്കുറിച്ച് സോറോസ് പ്രതികരിച്ചത്. അദാനി വിഷയം മോദിക്ക് വലിയ ക്ഷീണമാകുമെന്നായിരുന്നു സോറോസ് പറഞ്ഞത്

ദില്ലി: നരേന്ദ്രമോദിക്കെതിരായ പ്രതികരണത്തിൽ ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഴഞ്ചനായ പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധിയുള്ള അതേ പോലെ തന്നെ അപകടകാരിയായ വ്യക്തിയാണ് സോറോസ് എന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
'ന്യൂയോർക്കിൽ ഇരിക്കുന്ന വൃദ്ധനും ധനികനുമായ സോറോസ് ലോകം മുഴുവൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് താൻ തീരുമാനിക്കുമെന്ന് ഇപ്പോഴും കരുതുന്ന ആളാണ്. അപകടകാരി കൂടിയാണ് സോറോസ്',ജയശങ്കർ പറഞ്ഞു. രാജ്യം എ്ങ്ങനെ പ്രവർത്തിക്കണമെന്ന് ഇന്ത്യയിലാണ് ജനങ്ങളാണ് തീരുമാനിച്ചത്. കൊളോണിയലിസത്തിലൂടെ കടന്നുപോയ രാജ്യമാണ് നമ്മുടേത്, പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം', ജയശങ്കർ പറഞ്ഞു.
നിരവധി മുസ്ലീങ്ങളെ പൗരത്വം റദ്ദാക്കി പുറത്താക്കാൻ ശ്രമിക്കുന്നെന്നെന്ന സോറോസിന്റെ മുൻ പരാമർശങ്ങൾക്കും മന്ത്രി മറുപടി നൽകി.ദശലക്ഷക്കണക്കിന് ആളുകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്നത് പോലെയുള്ള പരാമർശങ്ങൾ അത് യഥാർത്ഥത്തിൽ നമ്മുടെ സാമൂഹിക ഘടനയെ തകർക്കും. നമ്മൾ ആഗ്രഹിക്കുന്നയാൾ തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്.തിരഞ്ഞെടുപ്പ് മറ്റൊരു ഫലമാണ് നൽകുന്നതെങ്കിൽ, അത് തെറ്റായ ജനാധിപത്യമാണെന്ന് അവർ പറയും',ജയശങ്കർ പറഞ്ഞു.
മ്യൂണിക്കില്‍ വച്ചാണ് അദാനി-മോദി ബന്ധത്തെക്കുറിച്ച് സോറോസ് പ്രതികരിച്ചത്. അദാനി വിഷയം മോദിക്ക് വലിയ ക്ഷീണമാകുമെന്നായിരുന്നു സോറോസ് പറഞ്ഞത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്, എന്നാൽ മോദി ഒരു ജനാധിപത്യവാദിയല്ല.മോദിയും വ്യവസായ പ്രമുഖൻ അദാനിയും അടുത്ത സുഹൃത്തുക്കളാണ്. മോദി ഇതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ പാർലമെന്റിലും വിദേശ നിക്ഷേപകർക്കും മോദി മറുപടി കൊടുക്കേണ്ടി വരും.












Click it and Unblock the Notifications