കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി നിലപാട് തിരുത്തി.....ബിജെപിയില്‍ നിന്നെത്തിയ പാരച്യൂട്ട് നേതാക്കള്‍ക്ക് സീറ്റ്!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് തിരുത്തല്‍ കോണ്‍ഗ്രസിന് തലവേദനയാവുന്നു. സീറ്റ് മമോഹിച്ച് ആരും കോണ്‍ഗ്രസിലേക്ക് വരേണ്ടെന്നായിരുന്നു രാഹുല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുല്‍ ഈ പറഞ്ഞതൊക്കെ വിഴുങ്ങിയിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് എത്തിയവര്‍ക്കെല്ലാം സീറ്റ് നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാന തലത്തിലെ നേതാക്കളെ വരെ ചൊടിപ്പിച്ചിട്ടുണ്ട്.

രാഹുലിന്റെ അടുപ്പക്കാരനായ സച്ചിന്‍ പൈലറ്റിനും എന്തിനേറെ അശോക് ഗെലോട്ടിനും വരെ ഇതില്‍ അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇവര്‍ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് കത്ത് നല്‍കുമെന്നാണ് സൂചന. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഈ പ്രശ്‌നം രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ബിജെപിയില്‍ നിന്നെത്തിയ നേതാക്കള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നതിനെ ചില നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്.

രാഹുലിന്റെ പ്രഖ്യാപനം

രാഹുലിന്റെ പ്രഖ്യാപനം

സീറ്റ് മോഹിച്ച് ആരും കോണ്‍ഗ്രസിലേക്ക് വരേണ്ടെന്നും, ബിജെപിയില്‍ നിന്ന് വരുന്നവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പാരച്യൂട്ട് നേതാക്കള്‍ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇവരെ വിശേഷിപ്പിച്ചത്. മറ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് കോണ്‍ഗ്രസിലേക്ക് വരാം. എന്നാല്‍ അവര്‍ക്ക് സീറ്റ് നല്‍കണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കണം. എന്നാല്‍ മാത്രമേ സീറ്റ് നല്‍കൂ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

പ്രഖ്യാപനങ്ങളൊക്കെ പാളി

പ്രഖ്യാപനങ്ങളൊക്കെ പാളി

രാഹുല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെന്നാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. 152 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആറ് പേര്‍ പാരച്യൂട്ട് നേതാക്കലാണ്. ഇവര്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവരാണ്. അഞ്ചോ ആറോ വര്‍ഷമല്ല മറിച്ച് ഇവരിലധികവും അഞ്ച് ദിവസത്തിനുള്ളിലോ അഞ്ച് മണിക്കൂറോ മുമ്പ് മാത്രം കോണ്‍ഗ്രസിലെത്തിയവരാണ്. ഇതാണ് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഏതൊക്കെ നേതാക്കള്‍.....

ഏതൊക്കെ നേതാക്കള്‍.....

കനയ്യ ലാല്‍ ജാന്‍വര്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് അഞ്ച് മണിക്കൂര്‍ മുമ്പാണ് പാര്‍ട്ടിയിലെത്തിയത്. ഇയാള്‍ ബിക്കാനീര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. ബിജെപി എംപിയാണ് ഹരീഷ് മീണ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെത്തിയത്. ഇയാള്‍ ദിയോലി-ഉനിയാര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. നഗൗറിലെ ബിജെപി എംഎല്‍എയായ ഹബീബുര്‍ റഹ്മാന് ഇതേ മണ്ഡലത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് ടിക്കറ്റ് അനുവദിച്ചത്. ഇയാളും കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെത്തിയത്.

രാഹുലിന് പ്രഖ്യാപനത്തിന് വിലയില്ലേ?

രാഹുലിന് പ്രഖ്യാപനത്തിന് വിലയില്ലേ?

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് വലിയ വിലയില്ലേ എന്നാണ് ഇപ്പോള്‍ ചോദിക്കേണ്ടത്. ഐപിഎസ് ഓഫീസറായ സവായ് സിംഗ് ഗോദ്വാര വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുന്നത്. ഇയാള്‍ കിന്‍സ്വറിലാണ് മത്സരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ രാജ്കുമാര്‍ ശര്‍മയ്ക്ക് നവാല്‍ഗഡിലും സീറ്റ് ലഭിച്ചു. സമീന്ദാര്‍ പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച സോന ദേവി ബാവ്രിക്ക് റെയ്‌സിംഗ് നഗറില്‍ നിന്ന് മത്സരിക്കാനും കോണ്‍ഗ്രസ് അനുവാദം നല്‍കിയിട്ടുണ്ട്.

സാധാരണ പ്രവര്‍ത്തകരെ വിശ്വാസമില്ലേ

സാധാരണ പ്രവര്‍ത്തകരെ വിശ്വാസമില്ലേ

പാര്‍ട്ടിക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്നവരെയാണ് രാഹുല്‍ തന്റെ പ്രഖ്യാപനത്തിലൂടെ തഴഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സീറ്റ് നല്‍കിയവരൊക്കെ പാര്‍ട്ടിക്ക് വേണ്ടി യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇതിലും വലിയ പ്രശ്‌നം രാഹുലിന്റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയേല്‍ക്കേണ്ടി വരുമെന്നതാണ്. താന്‍ പറഞ്ഞ വാക്കുകള്‍ പാലിച്ചില്ലെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്ന പേര് അദ്ദേഹത്തിന് ലഭിക്കും.

പൈലറ്റിന്റെ വാഹനം തടഞ്ഞു

പൈലറ്റിന്റെ വാഹനം തടഞ്ഞു

ടിക്കറ്റ് വിതരണത്തില്‍ പ്രതിസന്ധി കടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ വാഹനം തടഞ്ഞ് കൊണ്ടാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ദില്ലിയില്‍ രാഹുലിന്റെ വസതിക്ക് മുന്നിലും പ്രക്ഷോഭം നടക്കുന്നുണ്ട്. സ്പര്‍ദ്ധ ചൗധരിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ഇവരെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രശ്‌നം കൈവിട്ട് പോകുന്നു

പ്രശ്‌നം കൈവിട്ട് പോകുന്നു

സച്ചിന്‍ പൈലറ്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്വര്‍ ദ്യുതിയും തമ്മിലുള്ള വാക്‌പോരാണ് മറ്റൊരു പ്രതിസന്ധി. രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വെച്ചായിരുന്നു ഇവര്‍ തമ്മിലുള്ള തര്‍ക്കം. ഫുലേര, കിസാന്‍ഗഡ്, ഗംഗാനഗര്‍, ചിറ്റോര്‍ഗഡ്, ഫലൗദി എന്നീ മണ്ഡലങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ചാണ് പ്രതിസന്ധി ആരംഭിച്ചത്. ഇത് ബിജെപിയില്‍ നിന്ന് വന്നവര്‍ക്ക് നല്‍കിയെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇവിടെ സച്ചിന്‍ പൈലറ്റിന് അടുപ്പമുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയതെന്നാണ് സൂചന.

രാഹുല്‍ ഇടപെട്ടു....

രാഹുല്‍ ഇടപെട്ടു....

രാഹുല്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് രാജസ്ഥാനിലേക്ക് എത്തിയത്. ഇവിടെയുള്ള പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ പലരും ഇപ്പോഴത്തെ സീറ്റ് വിഭജനത്തില്‍ അതൃപ്തിയുണ്ട്. അടുത്ത 48 സീറ്റിലെ സ്ഥാനാര്‍ത്ഥികളെ രാഹുല്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒഴിവാക്കിയവര്‍ക്കൊക്കെ സീറ്റ് ഇതില്‍ നല്‍കുമെന്നാണ് ഉറപ്പ്.

കോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനംകോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനം

ബിജെപിക്ക് ഇടിത്തീയായി പ്രമുഖ വനിതാ എംഎല്‍എയുടെ രാജി! രാജി വെച്ച പിന്നാലെ എംഎല്‍എ കോണ്‍ഗ്രസില്‍ബിജെപിക്ക് ഇടിത്തീയായി പ്രമുഖ വനിതാ എംഎല്‍എയുടെ രാജി! രാജി വെച്ച പിന്നാലെ എംഎല്‍എ കോണ്‍ഗ്രസില്‍

English summary
rift in rajasthan congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X