Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുഡ്ഗാവില്‍ ജുമുഅ നമസ്ക്കാരം തടയാൻ ട്രക്കുകൾ നിരത്തി തീവ്ര ഹിന്ദുത്വ സംഘം, ക്രിക്കറ്റ് കളിയും

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ഇസ്ലാം മതവിശ്വാസികളുടെ ജുമാ നമസ്‌ക്കാരം മുടക്കാന്‍ ട്രക്കുകള്‍ നിരത്തി തീവ്ര ഹിന്ദുത്വ സംഘങ്ങള്‍. നാളുകളായി ഗുഡ്ഗാവിനെ സെക്ടര്‍ 37ല്‍ പൊതുസ്ഥലത്ത് ജുമുഅ നമസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച മുസ്ലീം സമുദായാംഗങ്ങള്‍ ഇവിടെ നിസ്‌കരിക്കുന്നത് മുടക്കാനാണ് ഒരു സംഘം ട്രക്കുകള്‍ നിര്‍ത്തിയിട്ട് തടസ്സമുണ്ടാക്കിയത്. തുടര്‍ന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി.

നേരത്തെ സെക്ടര്‍ 12ല്‍ ഇത്തരത്തില്‍ ജുമുഅ നമസ്‌ക്കാരം തടഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അടക്കമുളളവരാണ് സെക്ടര്‍ 37ലും പ്രതിഷേധവുമായി എത്തിയത്. നേരത്തെ ജാമ്യത്തിലിറങ്ങിയ ഇവര്‍ക്ക് തീവ്ര ഹിന്ദുത്വ സംഘടനയായ സന്‍യുക്ത ഹിന്ദു സംഘര്‍ഷ് സമിതി ഗുഡ്ഗാവില്‍ ഗോവര്‍ധന്‍ പൂജാ ചടങ്ങില്‍ വെച്ച് സ്വീകരണം നല്‍കിയിരുന്നു. ജുമുഅ നമസ്‌ക്കാരം നടന്നിരുന്ന സ്ഥലത്ത് പൂജ നടത്തിയും ഇവര്‍ പ്രാര്‍ത്ഥന മുടക്കാന്‍ ശ്രമം നടത്തിയിരുന്നു.

77

മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ കൊല്ലപ്പെട്ട ധീരരക്തസാക്ഷികള്‍ക്ക് വേണ്ടി എന്ന് പറഞ്ഞായിരുന്നു പൂജ സംഘടിപ്പിച്ചത്. മാത്രമല്ല ജുമാ നമസ്‌ക്കരിച്ചിരുന്ന സ്ഥലത്ത് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുകയും ചാണക വരളികള്‍ പതിക്കുകയും ചെയ്യുകയുണ്ടായി. എഴുപതോളം പേര്‍ വരുന്ന സംഘമാണ് ഇന്ന് ട്രക്കുകളുമായി എത്തിയത്. സമീപ ഗ്രാമങ്ങളായ ഖണ്ഡ്‌സ, നര്‍സിംഗ്പൂര്‍, മുഹമ്മദ്പൂര്‍ ഝര്‍സ, ബീഗംപൂര്‍ ഖടോല എന്നിവിടങ്ങളില്‍ നിന്നുളളവരാണ് തങ്ങളെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്തതിനും ക്രിക്കറ്റ് കളിച്ചതിനും നമാസുമായി യാതൊരു ബന്ധവും ഇല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.

പോലീസ് എത്തി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് ഇവരെ തടഞ്ഞുവെച്ചതിന് പിന്നാലെ ഇവിടെ ജുമുഅ നമസ്‌ക്കാരം നടന്നു. ഹിന്ദു - മുസ്ലീം ഐക്യത്തിന് വേണ്ടി ഗുഡ്ഗാവിലെ മുസ്ലീം ഏകതാ മഞ്ച് തലവനായ ഇമാം ഷാജി ഷഹ്‌സാദ് ഖാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. അതേസമയം സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി ഗുഡ്ഗാവ് ജില്ലാ ഭരണകൂടത്തിന് അന്ത്യശാസനം പുറപ്പെടുവിച്ചു. അടുത്ത ആഴ്ച മുതല്‍ നഗരത്തിലെ ഒരു പൊതുസ്ഥലത്തും ജുമാ നമസ്‌ക്കാരം അനുവദിക്കില്ലെന്നാണ് ഇവരുടെ ഭീഷണി. നഗരത്തില്‍ ജുമാ നമസ്‌ക്കാരത്തിനുളള ഇടം കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കമ്മീഷണര്‍ രൂപം കൊടുത്ത സമിതിയില്‍ ഈ സംഘടനാ നേതാക്കളും അംഗങ്ങളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+