കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 73 ശതമാനം പാവപ്പെട്ടവരുടെ സ്വത്ത് വെറും 1 ശതമാനത്തിൻറെ കയ്യിലാണ്, നല്ല ബെസ്റ്റ് പുരോഗതി

  • By Desk
Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ സാമ്പത്തിക അസമത്വം ഉന്നതിയില്‍ എത്തിയിരിക്കുകയാണെന്ന് സര്‍വ്വേ ഫലം. രാജ്യത്തെ 73 ശതമാനം സമ്പത്തും കൈയാളുന്നത് സമ്പന്നരായ ഒരു ശതമാനമാണെന്നാണ് ഇന്റര്‍നാഷ്ണല്‍ റൈറ്റ്സ് ഗ്രൂപ്പ് ഓഫ് ഓക്സാം അവേഴ്സ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്പന്നര്‍ അതി സമ്പന്നരായപ്പോള്‍ രാജ്യത്തെ 67 കോടി വരുന്ന ജനങ്ങളുടെ സമ്പത്തിന്റെ ഒരുശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തില്‍ 20.9 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് 2017-2018 കാലത്തെ കേന്ദ്രത്തിന്റെ മൊത്തം ബജറ്റിന് തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 17 പേര്‍ പുതുതായി ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ പട്ടികയിയിലുള്ളവരുടെ എണ്ണം 101 ആയി ഉയര്‍ന്നു.

incomeinequality

ലോകത്തിലെ കണക്കെടുക്കുകയാണെങ്കില്‍ ഉത്പാദിപ്പിക്കപ്പെട്ട 82 ശതമാനം സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം സമ്പന്നരുടെ കൈയിലാണെന്നും ബാക്കി വരുന്ന 3.7 ബില്യണ്‍ ജനങ്ങളുടെ സ്വത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ് പോലും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഓക്സാം അവേഴ്സ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട സര്‍വ്വേയില്‍ ഇന്ത്യയിലെ ആകെ ധനത്തിന്റെ 58 ശതമാനവും ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനം പേര്‍ കൈയടിക്കി വെച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ബില്യണയറുമാരുടെ കുതിച്ചുകയറ്റം ഒരു ഒരു പരാജയപ്പെട്ട സാമ്പത്തിക വ്യവസ്ഥിതിയുടെ ലക്ഷണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓക്‌സാം അവേഴ്‌സ് കഴിഞ്ഞ വർഷം പുറത്തുവിട്ട സർവ്വേയിൽ ഇന്ത്യയിലെ ആകെ ധനത്തിന്റെ 58 ശതമാനവും ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനം പേർ കൈയടിക്കി വെച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ബില്യണയറുമാരുടെ കുതിച്ചുകയറ്റം ഒരു ഒരു പരാജയപ്പെട്ട സാമ്പത്തിക വ്യവസ്ഥിതിയുടെ ലക്ഷണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

English summary
The richest 1 per cent in India cornered 73 per cent of the wealth generated in the country last year, a new survey showed on Sunday, presenting a worrying picture of rising income inequality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X