ആര്‍കെ നഗറില്‍ 1,51,252 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയലളിതയ്ക്ക് ചരിത്ര വിജയം
ചെന്നൈ :ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിതക്ക് വന്‍ജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജയലളിത 1,51,252 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചരിത്ര ജയം സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ആദ്യ മിനിട്ടുകള്‍ മുതല്‍ വ്യക്തമായ ആധിപത്യവും ജയവും ജയ ഉറപ്പിച്ചിരുന്നു. എതിരാളിയായ സി.പി.ഐയുടെ മഹേന്ദ്രന് 9,669 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ ഉപതെരഞ്ഞെടുപ്പായിരുന്നു ആര്‍.കെ നഗര്‍ ശനിയാഴ്ച നടന്നത്.

74.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ ആര്‍.കെ നഗറില്‍ ജയലളിതക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്ന അണ്ണാ ഡി.എം.കെയുടെ അവകാശവാദത്തിനുള്ള സ്ഥിരീകരണമാണ് ഈ ജയം. തന്റെ ജയത്തില്‍ ജനങ്ങളോട് ജയ നന്ദി രേഖപ്പെടുത്തി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിതയ്ക്ക് മത്സരിക്കാനായി എഐഎഡിഎംകെ എംഎല്‍എ വെട്രിവേല്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ആര്‍. കെ. നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്












Click it and Unblock the Notifications