കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോണനുവദിക്കാൻ തോക്കു ചൂണ്ടി..പിന്നാലെ കവർച്ചയും.. ചെന്നൈയിൽ പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്ക് കവര്‍ച്ച

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്കില്‍ മോഷണത്തിനു ശ്രമിച്ചയാള്‍ പിടിയില്‍. ചെന്നൈ അടയാര്‍ ഇന്ദിരാ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ്യന്‍ ബാങ്കിലാണ് പകല്‍ക്കൊള്ളക്കുള്ള ശ്രമം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കില്‍ എത്തിയ ഇയാള്‍ ആദ്യം മാനേജറുടെ ക്യാമ്പിനില്‍ ഹെല്‍മെറ്റ ധരിച്ചെത്തുകയും പോക്കറ്റില്‍ നിന്ന് രണ്ടു തോക്കുകള്‍ എടുത്ത് ഒന്ന് മാനേജറുടെ നേരെ ചൂണ്ടുകയും മറ്റൊന്ന് ജീവനക്കാരുടെ നേരെ ചൂണ്ടി ഭീക്ഷണി ഉയര്‍ത്തുകയും ചെയ്യുകയായിരുന്നു.

ആദ്യം ബാങ്കില്‍ നിന്ന് ലോണ്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബാങ്ക് മാനേജറുടെ ക്യാബിനില്‍ പ്രവേശിച്ചത്.എന്നാല്‍ ഹെല്‍മെറ്റ് എടുത്ത് മാറ്റാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.തോക്കു ചൂണ്ടി ഭീക്ഷണി പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാള്‍ ആവശ്യപ്പെട്ട പണം നിറച്ച് ബാഗ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പണവുമായി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.അതേസമയം സംഭവസ്ഥത്തുണ്ടായിരുന്നവര്‍ ഇയാളെ പിന്തുടരുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

bank theft tamilnadu

ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെ തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് റോഡിലൂടെ ഓടിയ ഇയാളെ ട്രാഫിക് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടിക്കൂടിയത്.ബാങ്കില്‍ നിന്ന് മോഷ്ടിച്ച ആറര ലക്ഷത്തോളം രൂപയും തോക്കും കൈവശമുണ്ടായിരുന്ന സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.മോഷണത്തിനു പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

English summary
robbery attempt in bank; police arrested the thief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X