ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നെന്ന് റോബര്‍ട്ട് വദ്ര

ദില്ലി: ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ബിജെപി സര്‍ക്കാരുകള്‍ തന്നെ ദ്രോഹിക്കുകയാണെന്നും രാഷ്ട്രീയ ആയുധമാക്കാനാണ് തന്നെ ഉപയോഗിക്കുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്ട് വദ്ര ആരോപിച്ചു.

നെഹ്‌റു കുടുംബത്തിലെ അംഗമാണ് എന്ന ഒറ്റക്കാരണത്താലാണ് തനിക്കെതിരെ അന്വേഷണവുമായി ദ്രോഹിക്കുന്നത്. ബിജെപി പ്രതിസന്ധിയിലാകുമ്പോള്‍ തന്നെ രാഷ്ട്രീയ ഇരയാക്കുക പതിവാണ്. കള്ളങ്ങള്‍ ചമച്ചായിരുന്നു തനിക്കെതിരായ ആക്രമണം. ഇന്നേവരെ ഒരു കാര്യം പോലും തനിക്കെതിരെ തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വദ്ര പറഞ്ഞു.

vadra3

അനധികൃത ഭൂമി കൈമാറ്റക്കേസില്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഹരിയാനയിലും രാജസ്ഥാനിലും അന്വേഷണം നടക്കുന്നുണ്ട്. ജസ്റ്റിസ് ദിംഗ്രദയാണ് ഹരിയാനയില്‍ വദ്രയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് വദ്ര ബിജെപിക്കെതിരെ ആഞ്ഞടിച്ചതെന്നത് ശ്രദ്ധേയമാണ്.

വദ്ര കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും വദ്രയുടെ കമ്പനികള്‍ക്കെതിരെ നോട്ടീസയച്ചിട്ടുണ്ട്. നികുതികള്‍ വെട്ടിച്ചും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മറവില്‍ വ്യാജ വില്‍പന നടത്തിയും മറ്റുമാണ് വദ്ര കോടികള്‍ സമ്പാദിച്ചതെന്ന് ആരോപിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+