കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിക്കെതിരെ റോബര്‍ട്ട് വദ്ര?

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ കനത്ത ആക്രമണമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. തൊട്ടുപിന്നാലെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലൊന്നുമല്ല റോബര്‍ട്ട് വദ്രയുടെ പ്രശ്‌നം. അത് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ, വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധ ആവശ്യമില്ലാത്തവരുടെ പട്ടികയില്‍ നിന്നും റോബര്‍ട്ട് വദ്രയുടെ പേര് നീക്കം ചെയ്തിരുന്നു. ഇക്കാര്യത്തെ ചൊല്ലിയാണ് വദ്ര പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

robert

വി ഐ പികളുടെ പ്രത്യേക പരിഗണനകള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനാണ് വദ്രയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്കും എം പിമാര്‍ക്കും വിമാനത്താവളത്തില്‍ കിട്ടുന്ന വി ഐ പി പരിഗണനകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് പരിപാടിയില്ല എന്നാണ് രാജു പറഞ്ഞത്. എന്നാല്‍ ഇത് തികഞ്ഞ ഇരട്ടത്താപ്പാണ് എന്ന് വദ്ര കുറ്റപ്പെടുത്തുന്നു.

എസ് പി ജി പ്രൊട്ടക്ഷന്‍ ഇല്ലാത്ത താനും മക്കളും സാധാരണക്കാരെ പോലെ തന്നെയാണ് വിമാനത്താവളത്തില്‍ യാത്ര ചെയ്യുന്നത് എന്നാണ് വദ്ര പറയുന്നത്. മറ്റുള്ളവരെപ്പോലെ തങ്ങളും സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകുന്നു. എന്നാല്‍ ഇതേ മന്ത്രിസഭയിലെ മന്ത്രി തന്നെ വി ഐ പി കള്‍ക്ക് കിട്ടേണ്ട പരിഗണനെയക്കുറിച്ച് പറയുന്നു. ഇത് ഇരട്ടത്താപ്പിന്റെ അങ്ങേയറ്റമാണ്.

English summary
After Rahul Gandhi, now his brother-in-law Robert Vadra made headlines in the country. Vadra, whose recently has been removed from a list of passengers who are exempt from frisking before flying, lashed out at the Narendra Modi government at the centre over the same reason.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X