കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിലെ അനധികൃത ഭൂമി ഇടപാട്, റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകും

  • By Desk
Google Oneindia Malayalam News

ദില്ലി: പണം തട്ടിപ്പ് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാദരാകും. പണം തട്ടിപ്പ് കേസില്‍ ഫെബ്രുവരി 16ന് ജാമ്യം ലഭിച്ചിരുന്ന വാദ്രയെ ഇന്ന് ചോദ്യം ചെയ്യും. വാദ്ര എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകുമെന്ന് റോബര്‍ട്ട് വാദ്രയുടെ അഭിഭാഷകനാണ് അറിയിച്ചത്. അതേസമയം ഫെബ്രുവരി 19 വരെ അറസ്റ്റ് ഉണ്ടാകില്ല.

<strong>ആന്ധ്രാമുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; ബിജെപി എംപിക്കെതിരെ അവകാശലംഘന നോട്ടീസ്‌</strong>ആന്ധ്രാമുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; ബിജെപി എംപിക്കെതിരെ അവകാശലംഘന നോട്ടീസ്‌

ലണ്ടനില്‍ 1.9 മില്ല്യണ്‍ പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് കേസ്. ദില്ലി ഹൈക്കോടതി കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വാദ്രയ്ക്ക് ജാമ്യം അനുവദിച്ചതില്‍ എന്‍ഫോഴ്സ്‌മെന്‍റിന് അഭിപ്രായവും കോടതി തേടിയിരുന്നു. റോബര്‍ട്ട് വാദ്രയക്ക് ലണ്ടനില്‍ നിരവധി വസ്തു വകകളുണ്ടെന്നും രണ്ട് വീടുകളും 6 ഫ്‌ളാറ്റുകളുമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ ബോധിപ്പിച്ചിരുന്നു.

Robert Vadra

എ്ന്നാല്‍ വാദ്ര രാഷ്ട്രീയ വിദ്വേഷത്തിന് ഇരയാകുകയാണെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള നീക്കമാണെന്നുമാണ് രോബര്‍ട്ട് വാദ്രയുടെ അഡ്വക്കേറ്റ് ആയ തുള്‍സി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വാദ്രയുടെ ഇടക്കാല ജാമ്യത്തെ റദ്ദാക്കിയിരുന്നു. വാദ്രയുടെ ബിസിനസ് പാര്‍ട്നറായ മനോജ് അറോറയെ ചോദ്യം ചെയ്യവേ വാദ്ര ലണ്ടനില്‍ വസ്തു വാങ്ങിയത് പെട്രോളിയം കോണ്‍ട്രാക്ട് വഴിയാണെന്ന് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. കേസില്‍ മനോജിനതിരെ തെളിവുള്ളതിനാല്‍ വാദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.

English summary
Robert Vadra will appear before enforcement directorate for money laundering case in London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X