കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കരുക്കള്‍ നീക്കി തുടങ്ങി, വദ്ര കുടുങ്ങുമോ?

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുകാരും പ്രക്ഷോഭം നടത്തുമ്പോള്‍ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ വദ്രയ്‌ക്കെതിരെ നീക്കം തുടങ്ങി.

ഹരിയാനയില്‍ റോബര്‍ട്ട് വദ്ര നടത്തിയിരിക്കുന്ന ഭൂമി ഇടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയാവും അന്വേഷണത്തിന് നിയോഗിക്കുക വദ്രയുടെ ഇടപാടുകളെ കുറിച്ച് ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

robert-vadra-latest.jpg

ഹരിയാനയിലെ മനേസറില്‍ വദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചു വിറ്റിരുന്നു. 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി എല്‍ എഫിന് മറിച്ചുവിറ്റത്

ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു ശേഷം വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി രാം ബിലാസ് ശര്‍മ്മ പറഞ്ഞു

English summary
The BJP government in Haryana says it's about to deliver on one of the main promises of its election campaign - a thorough investigation into the land deals that allegedly delivered windfall gains for Robert Vadra, the son-in-law of Congress chief Sonia Gandhi.f
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X