കര്‍ണാടക തിരഞ്ഞെടുപ്പ്; രാജരാജേശ്വരി നഗറില്‍ ഇന്ന് ധാരണയായേക്കും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജരാജേശ്വരി നഗറില്‍ എന്ത് നിലപാടെടുക്കണമെന്നതിനെ കുറിച്ച് കോണ്‍ഗ്രസും ദളും ഇന്ന് ധാരണയിലെത്തിയേക്കും.മണ്ഡലത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്.ഈ മാസം 28ലേക്കാണ് മാറ്റിയത്. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ ഇവിടുത്തെ സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും ഇന്നലെ അനൗദ്യോഗിക ചര്‍ച്ച നടത്തി.
എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവത്തില്‍ മുനിരത്‌ന ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസുണ്ട്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ദള്‍ കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ്.ഇരു വിഭാഗത്തിനും ശക്തമായ സ്വാധീനമുള്ള ആര്‍ആര്‍ നഗറില്‍ ദള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.അതുപോലെ ബിജെപിയുടെ സിറ്റിങ് മണ്ഡലമായ ജയനഗറില്‍ ദളിന്റെ പിന്തുണയുണ്ടെങ്കില്‍ വിജയിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.ഇവിടെ ജൂണ്‍ 11നാണ് തിരഞ്ഞെടുപ്പ്.

ബിജെപി സിറ്റിങ് എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വിജയകുമാറിന്റെ അനുജന്‍ ബി എന്‍ പ്രഹ്ലാദാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.മുന്‍ ആഭ്യന്തരമന്ത്രിയും ബിടിഎം ലേഔട്ട് എംഎല്‍എയുമായ രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications