കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ആര്‍ നഗര്‍: പണി കിട്ടിയത് കോണ്‍ഗ്രസ് നേതാവിന്, വോട്ടര്‍ ഐഡി തട്ടിപ്പില്‍ കേസെടുത്തു!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ വോട്ടര്‍ ഐഡി തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തേക്കും. ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 9000 വോട്ടര്‍ ഐഡികള്‍ കണ്ടെടുത്ത സംഭവത്തിലാണ് കോണ്‍ഗ്രസ് നേതാവ് മുനിരത്തന നായിഡുവിനെതിരെ കേസെടുക്കുക. വോട്ടര്‍ ഐ‍ഡികള്‍ പിടിച്ചെടുത്ത സംഭവത്തോടെ രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പ് മെയ് 28ലേക്ക് മാറ്റിവെച്ചിരുന്നു. കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടര്‍ ഐ‍ഡികള്‍ പിടിച്ചെടുത്തത്.

ആറാമത് എസിഎംഎം കോടതിയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബിജെപി പ്രവര്‍ത്തകന്‍ രാകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 471,171 എഫ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തിട്ടുള്ളത്. ആര്‍ആര്‍നഗറിലെ എസ്എല്‍വി പാര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് 9,746 വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തത്.

munirathna

സംഭവത്തിന് പിന്നാലെ ദില്ലിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ബിജെപ നേതാവ് രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ മെയ് 28ന് തിരഞ്ഞെടുപ്പും മെയ് 31ന് വോട്ടെണ്ണലുമാണ് നടക്കുക. കര്‍ണാടകത്തില്‍ നിലവില്‍ 104 സീറ്റുകള്‍ ബിജെപിക്കും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 116 സീറ്റുകളുമാണുള്ളത്. രാജരാജേശ്വരി നഗറിന് പുറമേ ജയനഗര്‍ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജൂണ്‍ 11നാണ് ജയനഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
The ACMM court has ordered cases to be filed against Congress' Muniratna Naidu in connection with the seizure of over 9,000 voter ID cards in an apartment in Bengaluru's RR Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X