കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയവ കൈമാറ്റം ചെയ്യുന്നതിനിടെ 35 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ കൈമാറി പുതിയ നോട്ടുകള്‍ കൈപ്പറ്റുന്നതിനിടെ 35 ലക്ഷം രൂപ പിടിച്ചെടുത്തു. ജയ്പൂര്‍ പോലീസ് ആണ് പുതിയ 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ബിസിനസുകാരായ സുനില്‍ ഗുപ്ത, പ്രിയാന്‍ഷു ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തു.

രാജസ്ഥാന്‍ സ്‌പെഷന്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ആണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാധര്‍ നഗറില്‍ റെയ്ഡ് നടത്തിയത്. 35 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും ഒരു ലക്ഷം രൂപയുടെ പഴയ നോട്ടുകളുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ബിസിനസുകാര്‍ക്ക് നോട്ടുകള്‍ കൈമാറിയത് ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

lottery-money

25 ശതമാനം കമ്മീഷന്‍ നല്‍കിയാണ് പഴയ നോട്ടുകള്‍ ഇവര്‍ മാറ്റിയെടുത്തതെന്ന് പോലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി കേസ് ആദായ നികുതി വകുപ്പിന് കൈമാറി. മറ്റൊരു സംഭവത്തില്‍ നാഗൂര്‍ ജില്ലയില്‍ നിന്നും 5.68 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെടുത്തു. ആകെ 6.72 ലക്ഷം രൂപയുടെ നോട്ടുകളായിരുന്നു പിടിച്ചെടുത്തത്.

കഴിഞ്ഞദിവസം 14 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി അഞ്ചുപേരെ ഭഗ്രോട്ടയില്‍ നിന്നും പിടികൂടിയിരുന്നു. ചുരു ജില്ലയില്‍ നിന്നും 4 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും രാജസ്ഥാന്‍ പോലീസ് പിടിച്ചെടുത്തു. കറന്‍സി നിരോധനത്തെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കുന്ന ഏജന്റുമാര്‍ സംസ്ഥാനത്ത് സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Rs 35 lakh in new notes seized from 2 Jaipur businessmen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X