ഷാരൂഖിന്റെ പേരില്‍ വന്‍ ഓൺലൈൻ തട്ടിപ്പ്..!! രണ്ട് ലക്ഷം പേരില്‍ നിന്നും 500 കോടി രൂപ..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സെലിബ്രിറ്റികളുടെ പേരിലുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാവുകയാണ്. കേരളത്തില്‍ പ്രമുഖ താരങ്ങളുടെ സിനിമയില്‍ അവസരം വാഗ്ദാനം പരസ്യം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തെക്കുറിച്ച് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡില്‍ കളി കോടികളുടേതാണ്. സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖിയുടേയും പേരില്‍ ഒരു സ്വകാര്യ കമ്പനി നടത്തിയത് 500 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പാണ്. വെബ്വര്‍ക്ക് ട്രേഡ് ലിങ്ക്‌സ് ഷാഡോ എന്ന കമ്പനിയാണ് ഷാരൂഖും നവാസുദ്ദീന്‍ സിദ്ദിഖിയും തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ മൊഴി പുറത്ത്..!! നടിയുമായുള്ള ശത്രുതയുടെ വാസ്തവം ഇതാണ്..!

shah rukh

താരങ്ങളുടെ പേരില്‍ ആകൃഷ്ടരായി കമ്പനിയുടെ വലയില്‍ വീണത് രണ്ട് ലക്ഷത്തോളം പേരാണ് എന്ന് പോലീസ് പറയുന്നു. ഉത്തര്‍ പ്രദേശ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഷാരൂഖിന്റേയോ നവാസുദ്ദീന്‍ സിദ്ദിഖിയുടെയോ പേര് പോലീസ് ചേര്‍ത്തിട്ടില്ല. കമ്പനി ഉടമകളായ അനുരാജ് ജെയിന്‍, സന്ദേശ് വര്‍മ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസ്, വഞ്ചനാ കുറ്റം, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം എന്നിവയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കോടതി നിർദേശത്തെ തുടർന്നാണ് ഉത്തർ പ്രദേശ് പോലീസിൽ നിന്നും കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. 

English summary
500 Crore ponzi scam in the name of Shahrukh Khan and Nawazuddin Siddiqui.
Please Wait while comments are loading...