മൂന്ന് ദിവസത്തിനുള്ളില്‍ സൈന്യം രൂപീകരിക്കും: രാജ്യത്തിന് വേണ്ടി പോരാടും മോഹന്‍ ഭാഗവത്

  • Written By:
Subscribe to Oneindia Malayalam

പട്ന: മൂന്ന് ദിവസത്തിനുള്ളില്‍‍ ആർഎസ്എസിന് സൈന്യത്തിന് രൂപം നൽകാന്‍ കഴിയുമെന്ന് മോഹന്‍ ഭാഗവത്. അത്തരത്തിലൊരു സാഹചര്യം വന്നാൽ രാജ്യത്തിന് വേണ്ടി പോരാടുന്നതിനായി സൈന്യത്തിന് രൂപം നൽകാനുള്ള കഴിവ് ആർഎസ്എസിനുണ്ടെന്നാണ് ആർഎസ്എസ് തലവന്റെ അവകാശവാദം. മുസാഫർപൂരിൽ ആര്‍എസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോഹൻ ഭാഗവത് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ആറ് ദിവസത്തെ സന്ദർശനത്തിനായാണ് മോഹന്‍ ഭാഗവത് ബീഹാറിലെത്തിയത്. മുസാഫർ‍പൂരിൽ‍ വച്ച് ഞായറാഴ്ചയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

mohan-bhagwat-

ആര്‍എസ്എസിന് മൂന്ന് ദിവസത്തിനുള്ളിൽ സൈന്യത്തെ തയ്യാറാക്കാൻ കഴിയും. ആറോ ഏഴോ മാസത്തിനുള്ളിൽ സൈന്യം ചെയ്യുന്ന കാര്യങ്ങൾ‍ ആർഎസ്എസ് പ്രവർത്തകർക്ക് ചെയ്യാൻ കഴിയുമെന്നും ഭാഗവത് അവകാശപ്പെടുന്നു. രാജ്യത്ത് അത്തരം ഒരു സാഹചര്യം വരികയാണെങ്കില്‍ ഭരണഘടന അനുവദിച്ചാൽ ആർഎസ്എസ് മുന്നിൽ‍ നിന്ന് നയിക്കുമെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസ് സൈന്യമോ പാരാമിലിട്ടറി സംഘടനയോ അല്ലെങ്കിലും അതുപോലുള്ള അച്ചടക്കമാണുള്ളതെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിക്കുന്നു.

English summary
Rashtriya Swayamsewak Sangh (RSS) chief Mohan Bhagwat on Sunday said the organisation has the ability to prepare an "army" to fight for the country within three days, if such a situation arises.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്