കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ബിജെപിയെ കൈവിടുന്നു?

Google Oneindia Malayalam News

നാഗ്പൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ആര്‍ എസ് എസ് ബി ജെ പിയെ കൈവിടാന്‍ ഒരുങ്ങുന്നോ? ആര്‍ എസ് എസ് തലന്‍ മോഹന്‍ ഭാഗവത് തന്നെയാണ് ഈ സൂചന നല്‍കിയത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ആര്‍ എസ് എസിന്റെ സഹായം പ്രതീക്ഷിക്കരുത് എന്ന് മോഹന്‍ ഭാഗവത് അമിത് ഷായെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബി ജെ പി പ്രസിഡണ്ടായ ശേഷം ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരില്‍ സര്‍സംഘചാലകിനെ കാണാനെത്തിയതായിരുന്നു അമിത് ഷാ. എന്നാല്‍ മഹാരാഷ്ട്ര അടക്കമുള്ള വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സംഘത്തിന്റെ സഹായം പാര്‍ട്ടി പ്രതീക്ഷിക്കേണ്ട എന്ന സൂചനയാണത്രെ ഷായ്ക്ക് കിട്ടിയത്. യു പി എ സര്‍ക്കാരില്‍ നിന്നും ഒരു മാറ്റത്തിനും കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാരിനും വേണ്ടിയാണ് സംഘം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അകമഴിഞ്ഞ് സഹായിച്ചതത്രെ.

mohan-bhagwat

സ്വന്തമായി കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ബി ജെ പി നീക്കത്തിലും ആര്‍ എസ് എസിന് എതിര്‍പ്പുണ്ട്. പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സംഘം പാര്‍ട്ടിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ വിലക്കയറ്റം കാരണം ഇമേജ് ഇടിഞ്ഞുനില്‍ക്കുന്ന ബി ജെ പി തലസ്ഥാന നഗരിയില്‍ ഒരു ചൂതാട്ടത്തിന് നില്‍ക്കാനില്ല എന്ന നിലപാടിലാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ വന്‍വിജയത്തിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റോടെയാണ് മോദിയുടെ അടുപ്പക്കാരനായ അമിത് ഷാ പാര്‍ട്ടി പ്രസിഡണ്ടായത്. പബി ജെ പി പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന നേതാക്കള്‍ നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കുക സാധാരണമാണ്. ഷായുടെ മുന്‍ഗാമികളായ രാജ്‌നാഥ് സിംഗും നിതിന്‍ ഗഡ്കരിയും ഇതേ പോലെ സ്ഥാനാരോഹണത്തിന് ശേഷം നാഗ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

English summary
RSS to keep distance with BJP in assembly elections. Report says RSS chief Mohan Bhagwat said Party president Amit Shah that Sangh will not help BJP in forthcoming state assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X