കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണും ഫ്ളിപ്പ്കാര്‍ട്ടും നിരോധിക്കണോ

Google Oneindia Malayalam News

ദില്ലി: ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യം. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ പ്രാദേശിക സാന്നിധ്യം ഇല്ലാതാക്കുന്നു എന്നാരോപിച്ചാണ് ആമസോണും ഫഌപ്പ്കാര്‍ട്ടും നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.

വിദേശ കമ്പനികളാണ് എന്നാരോപിച്ചാണ് ആമസോണ്‍, ഇ ബേ എന്നിവയ്‌ക്കെതിരെ സ്വദേശി ജാഗരണ്‍ മഞ്ച് ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യന്‍ കമ്പനിയാണെങ്കിലും ഫ്ളിപ്പ്കാര്‍ട്ടില്‍ വിദേശ നിക്ഷേപം കൂടുതലാണ് എന്നും ഇവര്‍ ആരോപിക്കുന്നു. നേരത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയ സ്വദേശി ജാഗരണ്‍ മഞ്ച് ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തില്‍ അതൃപ്തി അറിയിച്ചു.

flipkart

ഇ - വ്യാപാര സംരംഭങ്ങളില്‍ വിദേശ നിക്ഷേപം നിയമം മൂലം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍ പറഞ്ഞു. ഇന്ത്യന്‍ സംരംഭങ്ങളായ ഫ്ളിപ്പ്കാര്‍ട്ട് പോലും വിദേശ നിക്ഷേപം കൂടിയതോടെ ഫലത്തില്‍ വിദേശ കമ്പനി പോലെ ആയിട്ടുണ്ട്. രാജ്യത്തെ ഇ കൊമേഴ്‌സ് സംരംഭങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കില്ല എന്ന് എം പി അച്യുതന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി ആര്‍ ഡി ഡാന്‍വേ പറഞ്ഞു.

2007 ല്‍ തുടങ്ങിയ ഫ്ളിപ്പ്കാര്‍ട്ടാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനി. ആമസോണ്‍, ഇ ബേ തുടങ്ങിയ വിദേശ കമ്പനികളും ഈ രംഗത്ത് സജീവമാണ്. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മോദി സര്‍ക്കാര്‍ ഇവയെ നിരോധിക്കുമോ എന്നത് കണ്ടറിയണം.

English summary
RSS wing seeks ban on e-commerce firms like Amazon and Flipkart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X