കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്‌ക്കെതിരായ വ്യാജ പ്രചരണം കണ്ടെത്താന്‍ 3 ഷിഫ്റ്റുകളിലായി പ്രത്യേക ഐ ടി സംഘം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: രോഗബാധിതയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ വ്യാജ പ്രചരണം കണ്ടെത്താന്‍ എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ പ്രത്യേക ഐടി സംഘം. മൂന്നു ഷിഫ്റ്റുകളിലായാണ് സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണം കണ്ടെത്താന്‍ രാപ്പകല്‍ അത്യധ്വാനം ചെയ്യുന്നത്.

ചെന്നൈയില്‍ എഐഎഡിഎംകെ ഓഫീസിലെ ഒരു ചെറിയ മുറിയിലാണ് ഐടി ഓഫീസ് ഒരുക്കിയിരിക്കുന്നത്. ജയലളിതയെക്കുറിച്ച് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങി സോഷ്യല്‍ മീഡയകള്‍ വഴി വ്യാപകമായ വ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഐടി വിഭാഗം പറയുന്നു. വ്യാജ ഫോട്ടോകളും വ്യാജമായ രോഗാവസ്ഥയുമാണ് പ്രചരിക്കുന്നത്.

jayalalitha

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ അപ്പപ്പോള്‍ കണ്ടെത്തി പോലീസ് വിവരം അറിയിക്കുകയാണ് ഐടി വിഭാഗം. പ്രധാനമായും രാഷ്ട്രീയ എതിര്‍കക്ഷികളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ഐടി സംഘം സെക്രട്ടറി ജി രാമചന്ദ്രന്‍ പറയുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പലരെയും ഇതിനകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ജയലളിത സപ്തംബര്‍ 22 മുതല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ഭേദമായി മുഖ്യമന്ത്രി ഉടന്‍ തിരിച്ചെത്തുമെന്നാണ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നതെങ്കിലും ആശുപത്രി വൃത്തങ്ങള്‍ ശരിയായ രീതിയില്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
The rumour warriors: AIADMK’s IT wing battles speculation around Jaya’s health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X