ഒരു ഭർത്താവിനും ഇങ്ങനെ പണി കൊടുക്കരുത്!!! സോനം കപൂറിനെ വെല്ലും 'കല്യാണപ്പണി'യുമായി കാവ്യയുടെ മുങ്ങൽ

  • Posted By: Desk
Subscribe to Oneindia Malayalam

റൂര്‍ക്കീ(ഉത്തരാഖണ്ഡ്): താത്പര്യമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കുകയും ആ വിവാഹത്തിന് വഴങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച്. അത്തരം ഘട്ടങ്ങളില്‍ വിവാഹശേഷം ഉള്ള ഒളിച്ചോട്ടങ്ങളൊക്കെ സംഭവിക്കാറുണ്ട്.

കലിപ്പടക്കണം, കപ്പടിക്കണം... പുല്ല്, ഒരു ഗോളെങ്കിലും അടിക്ക് @#$@! കെബിഎഫ്‌സിക്ക് പുളിച്ച പൊങ്കാല

എന്നാല്‍ പറ്റിക്കാന്‍ വേണ്ടി മാത്രം ഒരാളെ വിവാഹം ചെയ്താല്‍ എങ്ങനെയിരിക്കും! വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍, ഭര്‍തൃവീട്ടില്‍ നിന്ന് കിട്ടിയ സ്വര്‍ണവും ആഭരണങ്ങളും എല്ലാം കൊണ്ട് മുങ്ങിയാലോ? ഡോളി കീ ദോലി എന്ന ബോളിവുഡ് ചിത്രത്തില്‍ സോനം കപൂര്‍ അവതരിപ്പിച്ചത് ഇത്തരം ഒരു കഥാപാത്രത്തെ ആയിരുന്നു.

സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'

എന്നാല്‍ അതിനേയും വെല്ലുന്ന ഒരു സംഭവം ആണ് ഉത്തരാഖണ്ഡില്‍ നടന്നത്. ഭാര്യക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്ന ആ പാവം ഭര്‍ത്താവിനെ വെട്ടിച്ച് നവ വധു കടന്നുകളഞ്ഞു. അതും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരുഗ്രന്‍ പണിയും കൊടുത്ത്!!!

അജയ് ത്യാഗിയും കാവ്യയും

അജയ് ത്യാഗിയും കാവ്യയും

ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയാണ് അജയ് ത്യാഗി. കര്‍ഷകനാണ് കക്ഷി. അടുത്തിടെയാണ് ഡെറാഡൂണില്‍ നിന്നുള്ള ഒരു യുവതിയെ പരിചയപ്പെട്ടത്. കാവ്യ എന്നായിരുന്നു പേര് പറഞ്ഞിരുന്നത്.

വീട്ടുകാര്‍ ഇടപെട്ടു, കല്യാണം

വീട്ടുകാര്‍ ഇടപെട്ടു, കല്യാണം

മാസങ്ങളോളം ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് പറയുന്നത്. ഒടുവില്‍ വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി. അതുവരെ കാര്യങ്ങള്‍ എല്ലാം ഒരു പ്രശ്‌നവും ഇല്ലാതെ മുന്നോട്ട് പോയി. എന്നാല്‍ കല്യാണത്തിന് ശേഷം നടന്നതാണ് ശരിക്കും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.

ആകെ അസ്വസ്ഥത

ആകെ അസ്വസ്ഥത

നവംബര്‍ 22 ന് ആയിരുന്നു ഉത്തര്‍ പ്രദേശിലെ കുവാന്‍ ഹേദിയില്‍ വച്ച് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നവ വധുവിനെ ആകെ അസ്വസ്ഥതകള്‍ ആയി. ഡോക്ടറെ കാണണം എന്നായി പിന്നെ ആവശ്യം.

പുതുമോടിയല്ലേ...

പുതുമോടിയല്ലേ...

എന്തായാലും നവ വധുവിനേയും കൂട്ടി അജയ് ത്യാഗ് ഡോക്ടറെ സന്ദര്‍ശിക്കാനെത്തി. കൂട്ടിന് സഹോദരനും ഉണ്ടായിരുന്നു.ഡോക്ടര്‍ പരിശോധനകള്‍ നടത്തി മരുന്നുകളും നിര്‍ദ്ദേശിച്ചു. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ചിക്കന്‍ കഴിക്കാന്‍ കൊതി

ചിക്കന്‍ കഴിക്കാന്‍ കൊതി

ഡോക്ടറെ കണ്ട് പുറത്തിറങ്ങിയ നവ വധുവിന് പെട്ടെന്ന് ചിക്കന്‍ കഴിക്കാന്‍ ഒരു കൊതി. ഇത് പിന്നെ വാശിയായി. തൊട്ടടുത്ത് നോണ്‍ വെജിറ്റേറിയന്‍ റസ്‌റ്റോറന്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അജയ് ഭാര്യയേയും സഹേദരനേയും കൂട്ടി നേരെ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ പുര്‍ഖാസിയിലേക്ക് പോയി.

അടുത്ത ആവശ്യം

അടുത്ത ആവശ്യം

റസ്‌റ്റോറന്റില്‍ എത്തിയപ്പോള്‍ അടുത്ത ആവശ്യം വന്നു. ശീതള പാനീയം എന്തെങ്കിലും കുടിക്കണം എന്നതായിരുന്നു അത്. സഹോദരനെ അടുത്ത കടയിലേക്ക് പാനീയം വാങ്ങാന്‍ പറഞ്ഞയക്കുകയും ചെയ്തു. പക്ഷേ അവിടെ നിന്ന് തിരിച്ചെത്തുമ്പോഴേക്കും നവ വധു അപ്രത്യക്ഷയായി.

കാത്തിരുന്ന് മടങ്ങി

കാത്തിരുന്ന് മടങ്ങി

ഒരുപാട് നേരം അവിടെ കാത്ത് നിന്ന് നോക്കി. സമീപ പ്രദേശങ്ങളില്‍ തിരയുകയും ചെയ്തു. പക്ഷേ, യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ അജയ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങി. അവിടെ എത്തിയപ്പോള്‍ അല്ലേ സംഗതിയുടെ ഗൗരവം മനസ്സിലായത്.

സ്വര്‍ണം മുഴുവന്‍ പോയി!!!

സ്വര്‍ണം മുഴുവന്‍ പോയി!!!

വീട്ടിലെത്തിയപ്പോള്‍ ആണ് ആ സത്യം അജയിന് മനസ്സിലായത്. അജയ് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും ഒക്കെ കൊണ്ടാണ് കാവ്യ മുങ്ങിയത്. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിവാഹ സമയത്ത് കാവ്യക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയും ഇതിനിടെ അപ്രത്യക്ഷയായിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Runaway bride: Woman disappears with jewellery two days after wedding. The victim of the con was Ajay Tyagi, a farmer in Roorkee’s Kuvan Hedi village.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്