ലോക്കോ പൈലറ്റില്ലാതെ എൻജിൻ നീങ്ങി; സിനിമാ സ്റ്റൈൽ റെയിൽവെ ജീവനക്കാരന്റെ ചേസിങ്

  • Posted By:
Subscribe to Oneindia Malayalam

കലബുറഗി: ലോക്കോ പൈലറ്റില്ലാതെ നീങ്ങിയ തീവണ്ടിയുടെ എൻജിനെ ബൈക്കിൽ ചേയ്സ് ചെയ്ത് പിടികൂടി നിർത്തി. കർണ്ണാടകയിലെ കലബൂറഗിയിലുള്ള വാദി സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചെന്നൈ- മുംബൈയ് തീവണ്ടി ലോക്കോ പൈലറ്റില്ലാതെ ഓടിയത്. എൻജിൻ 13 കിലോ മീറ്ററോളം ഓടിയിരുന്നു.

കേരളം വീണ്ടും മാതൃകയാകുന്നു, വിദ്യാര്‍ത്ഥിനികള്‍ക്കായി സർക്കാരിന്റെ ഷീ പാഡ് പദ്ധതി

സംഭവത്തെപ്പറ്റി അധികൃതർ പറയുന്നതിങ്ങനെ: നവംബർ 8ാം തീയതി വാദിയിൽ നിന്ന് മഹാരാഷ്ട്രയിലേയ്ക്ക് പോകേണ്ട ചെന്നൈ- മുംബൈ തീവണ്ടി എഞ്ചിൻ മാറ്റുന്നതിനു വേണ്ടി കർണാടകയിലെ കലബുറഗിലുളള സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. മഹരാഷ്ട്രയിലെ സോലാപൂരിലേയ്ക്കുളള പാതയിൽ വൈദ്യൂതീകരിച്ചിട്ടില്ലാത്തതിനാൽ ഇലക്ട്രിക് എൻജിൻമാറ്റി ഡീസൽ എഞ്ചിൻ ഘടിപ്പിക്കണം. ഇതു വേണ്ടി പതിവുപോലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തുകയും എൻജിനുകള്‍ മാറ്റി സോലപൂരിലേയ്ക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് തീവണ്ടിയിൽ നിന്ന് വേർതിരിച്ച ഇലക്ട്രിക് ട്രെയിൻ തനിയെ നീങ്ങിത്തുടങ്ങിയത്. ലോക്കോ പൈലറ്റ് ഇറങ്ങിയതിനു പിന്നാലെയാമണ് തീവണ്ടി തനിയെ നീങ്ങിയത് തുടങ്ങിയത്.

indianrailway

ജയ ടിവി ഓഫീസിൽ മാത്രമല്ല ശശികലയുടെ ബന്ധു വീടുകളിലും റെയ്ഡ്, കരുതിക്കൂട്ടിയുള്ള പദ്ധതിയെന്ന് ദിനകരൻ

ഉടനെ തന്നെ റെയിൽവെ അധികൃതർ അടുത്തുള്ള സ്റ്റേഷനുകളിൽ വിവരം നൽകിരുന്നു.വേഗം തന്നെ ട്രാക്കുകളിലുള്ള തീവണ്ടികൾ മാറ്റുകയും എതിരെവന്ന തീവണ്ടികൾ പലയിടങ്ങളിൽ പിടിച്ചിടുകയും ചെയ്തു. എന്നീട്ടും എൻജിന്റെ നീക്കം നിർത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ സമയത്ത് റെയിൽവെ ഉദ്യോഗസ്ഥരിലൊരാളുടെ ബുദ്ധിപരമായ നീക്കം ദുരന്തം ഒഴിവാക്കി. കലബുറഗിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിലൊരാൾ എൻജിനെ ബൈക്കിൽ പിന്തുടരുകയും അതിസാഹസികമായി എൻജിൻ പിടികൂടുകയും ചെയ്തു. എൻജിൻ തനിയെ നീങ്ങിയതിനു പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും റെയിൽവെ അധികൃതർ അറിയിച്ചിട്ടുണ്ട്.

English summary
An electric train engine travelled for about 13 kilometres without loco pilot from Wadi station in the district before being brought to a halt by a staff member who chased it on a bike.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്