കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായിയമ്മക്കെതിരെ ആഗ്രയില്‍ റഷ്യന്‍ മരുമകളുടെ ഉപവാസ സമരം

  • By Pratheeksha
Google Oneindia Malayalam News

ആഗ്ര:അമ്മായിയമ്മ വീട്ടില്‍ കയറ്റുന്നില്ലെന്നാരോപിച്ച് ആഗ്രയില്‍ റഷ്യന്‍ യുവതിയുടെ ഉപവാസ സമരം. ഓള്‍ഗ എഫിമെന്‍കോവയാണ് തന്നെയും ഭര്‍ത്താവ് വിക്രാന്ത്‌സിംഗിനെയും കുഞ്ഞിനെയും 20 ദിവസത്തിലധികമായി വീട്ടില്‍ കയററുന്നില്ലെന്നാരോപിച്ച് വീടിനുമുന്നില്‍ ഉപവാസ സമരം നടത്തുന്നത്.

2011ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നു മുതല്‍ അമ്മായിയമ്മ തന്നെ പീഡിപ്പിക്കുന്നതായി യുവതി പറയുന്നു. രണ്ടു ദിവസത്തോളമായി തങ്ങള്‍ക്ക് ഭക്ഷണമില്ല. സ്ത്രീധനതുകയായി 11 ലക്ഷം രൂപയാണ് അമ്മ ഭാര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത്രയും തുക നല്‍കാനാവില്ലെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലന്നും വിക്രാന്ത് സിംഗ് പറഞ്ഞു

ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ കശ്മീരുകാര്‍ക്കാരായിരുന്നു;പെണ്‍കുട്ടികള്‍ രക്തം കൊണ്ടെഴുതിയതെന്ത് ?ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ കശ്മീരുകാര്‍ക്കാരായിരുന്നു;പെണ്‍കുട്ടികള്‍ രക്തം കൊണ്ടെഴുതിയതെന്ത് ?

/news/india/how-the-new-militants-south-kashmir-have-become-local-heroes-152892.html

വീട്ടില്‍ കയറാന്‍ അമ്മായിയമ്മ അനുവദിക്കുന്നതുവരെ സമരം തുടരുമെന്നാണ് യുവതി പറയുന്നത്. ഇതിനിടെ റഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ലെന്നും ഓള്‍ഗ പറഞ്ഞു. ഭര്‍ത്താവിന്റെ അമ്മ നിര്‍മ്മല ചന്ദേല്‍ അനധികൃതമായി സ്‌കൂള്‍ നടത്തുന്നുണ്ടെന്നും അതിനെതിരെ പോലീസ് നടപടിയെടുക്കണമെന്നും യുവതി ആരോപിച്ചു

English summary
n a case of 'saas-bahu' woes with a twist, this tale from Agra has set tongues wagging as a Russian daughter-in-law has been sitting in protest against her mother-in-law at the doorstep of the family home,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X