കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിലെ സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് എസ് ജയശങ്കര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ശ്രീലങ്കയിലേത് ഗുരുതരമായ സാഹചര്യമാണെന്നും ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ശ്രീലങ്ക നേരിടുന്ന പ്രതിസന്ധി ഇന്ത്യയിലുമുണ്ടായേക്കാമെന്ന മുന്നറിയിപ്പുകള്‍ അദ്ദേഹം തള്ളി. ശ്രീലങ്ക ഇന്ത്യയുടെ അയല്‍രാജ്യമാണ്. അവിടെയുള്ള പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് സ്വാഭാവികമായി ആശങ്കയുണ്ടാകും. ശ്രീലങ്കയിലെ സാഹചര്യം സംബന്ധിച്ച് എസ് ജയശങ്കറും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമാണ് സര്‍വകക്ഷി യോഗത്തില്‍ വിശദീകരിച്ചത്.

j

ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തില്‍ സംബന്ധിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും മന്ത്രിയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, മാണികം ടാഗോര്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഡിഎംകെ നേതാക്കളായ ടിആര്‍ ബാലു, എഎം അബ്ദുല്ല, എഐഎഡിഎംകെ നേതാവ് എം തമ്പിദുരൈ, തൃണമൂല്‍ നേതാവ് സൗഗത റോയ്, എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല, എഎപിയുടെ സഞ്ജയ് സിങ്, ടിആര്‍എസ് നേതാവ് കേശവ് റാവു, ബിഎസ്പി നേതാവ് റിതേഷ് പാണ്ഡെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വിജയസായ് റെഡ്ഡി, എംഡിഎംകെ നേതാവ് വൈക്കോ തുടങ്ങിയവരെല്ലാം യോഗത്തില്‍ സംബന്ധിച്ചു.

ബിജെപിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് അപ്രതീക്ഷിത ജയം... തിളക്കത്തിനിടയിലും വാടി താമരബിജെപിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് അപ്രതീക്ഷിത ജയം... തിളക്കത്തിനിടയിലും വാടി താമര

ശ്രീലങ്കയിലേത് ഗുരുതരമായ സാഹചര്യമാണ്. അതാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയുടെ അയല്‍രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ നമുക്ക് ആശങ്കയുണ്ട്. ഇന്ത്യയിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന പ്രചാരണം നടക്കുന്നു. അതില്‍ അടിസ്ഥാനമില്ലെന്നും എസ് ജയശങ്കര്‍ വിശദീകരിച്ചു.

ഒട്ടേറെ തമിഴ് വംശജരുള്ള രാജ്യം കൂടിയണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ ശ്രീലങ്കയിലെ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ പലതവണ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോതബായ രാജപക്‌സെ വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഈ വേളയില്‍ ശ്രീലങ്കന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും ഇവര്‍ കൈയ്യേറിയിരുന്നു.

English summary
S Jaishankar Dismissed Comparison Sri Lank's Situation With India in All Party Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X