കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമി ഈ നേതാവ് തന്നെ | News Of The Day | Oneindia Malayalam

ദില്ലി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസിൽ ചർച്ചകൾ സജീവമാകുകയാണ്. രാഹുൽ ഗാന്ധിക്ക് പകരക്കാരനായി യുവനേതാവ് വരണമെന്ന ആവശ്യത്തിന് പാർട്ടിയിൽ പിന്തുണയേറുന്നു. യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന ഊർജ്ജസ്വലനായ യുവ നേതാവ് വേണം അധ്യക്ഷ സ്ഥാനത്തയേക്ക് എത്താനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമരീന്ദർ സിംഗിനെ പിന്തുണച്ച് ആരും ഇതുവരെ പരസ്യമായി രംഗത്ത് എത്തിയിട്ടില്ലെങ്കിലും ചർച്ചകൾ ആ നിലയ്ക്കാണ്പുരോഗമിക്കുന്നത് എന്നാണ് സൂചന.

Read More: കർണാടകയിലെ എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ 3 കാരണങ്ങൾ; ഏഴാംവട്ടം ലക്ഷ്യം കാണാൻ ബിജെപി
അതേ സമയം കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുളള ചർച്ചകളിൽ നിന്നും യുവനിരയെ ഒഴിവാക്കുന്നുവെന്ന ആക്ഷേപം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. യുവനേതാവ് വരണം എന്നാണ് അന്തിമ തീരുമാനം എങ്കിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനോ ജ്യോതിരാദിത്യ സിന്ധ്യയ്ക്കോ ആണ് സാധ്യത.

 സച്ചിനോ പൈലറ്റോ?

സച്ചിനോ പൈലറ്റോ?

കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന്റെ വിജയശിൽപ്പി 41കാരനായ സച്ചിൻ പൈലറ്റായിരുന്നു. അഞ്ച് വർഷങ്ങൾക്ക് രാജസ്ഥാനിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സച്ചിൻ പൈലററ് ഏറ്റെടുക്കുമ്പോൾ പരുങ്ങലിലായിരുന്നു രാജസ്ഥാനിൽ കോൺഗ്രസിന്റെ നില. അവിടെ നിന്നും പാർട്ടിയെ അധികാരത്തിലെത്തിക്കാൻ സച്ചിൻ പൈലറ്റിനായി. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ നേതാവാണ് സച്ചിൻ പൈലറ്റ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ സാധിക്കാതിരുന്നത് പൈലറ്റിന് തിരിച്ചടി ആകുമെങ്കിലും മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ഇതിന് കാരണമെന്നാണ് വലിയൊരു വിഭാഗം നേതാക്കളും ആരോപിക്കുന്നത്.

സാധ്യത മങ്ങി സിന്ധ്യ

സാധ്യത മങ്ങി സിന്ധ്യ

രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും എഐസിസി ജനറൽ സെക്രട്ടറി പദത്തിൽ നിന്നും രാജി സമർപ്പിച്ചിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് രാഹുൽ ഗാന്ധി സിന്ധ്യയെ നിയമിച്ചത്. എന്നാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ സീറ്റ് നേട്ടം സോണിയാ ഗാന്ധിയുടെ റായ് ബറേലിയിൽ മാത്രം ഒതുങ്ങി. സിന്ധ്യാ രാജകുടുംബത്തിന്റെ ശക്തി കേന്ദ്രമായ ഗുണ മണ്ഡലത്തിൽ പഴയ അനുയായിയോട് ദയനീയമായ തോൽവിയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്. ഈ പരാജയങ്ങൾ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള സിന്ധ്യയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചേക്കും.

മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ

സുശീൽ കുമാർ ഷിൻഡെ, മല്ലികാർജ്ജുൻ ഖാർഗെ, വോത്തിലാൽ വോറ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ നേതാക്കൾ ഇതുവരെ തയാറായിട്ടില്ല. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിൽ നിന്നും പൂർണമായും വിട്ടു നിൽക്കുമെന്നാണ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവ് റോബർട്ട് വാദ്രയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി വിദേശത്താണ്. ഇതിനിടെ പ്രിയങ്കാ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 എഐസിസി യോഗം

എഐസിസി യോഗം

പാർട്ടി പുതിയ അധ്യക്ഷനെ കണ്ടെത്താനുളള കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബുധനാഴ്ച ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്. കർണാടകയിലെ പ്രതിസന്ധികളാണ് യോഗം നീളാനുള്ള കാരണം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിലവിൽ ബെംഗളൂരുവിലാണുള്ളത്. കർണാടകയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടതിന് ശേഷം മാത്രമെ പ്രവർത്തക സമിതി യോഗം ചേരാൻ സാധ്യതയുള്ളു. 2017 ഡിസംബറിലാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തുന്നത്. പദവി ഏറ്റെടുത്ത് ഒരു വർഷത്തിന് ശേഷം 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും അധികാരം പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

 കൂട്ട രാജി

കൂട്ട രാജി

രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ കോൺഗ്രസിലെ യുവനിര കൂട്ടത്തോടെ ഔദ്യോഗിക പദവികൾ ഒഴിയുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയും മുംബൈ അധ്യക്ഷൻ മിലിന്ദ് ദേവ്റയുമാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്. യുവാക്കൾക്കും സ്ത്രീകൾക്കും പാർട്ടിയിൽ കൂടുതൽ അവസരം നൽകണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. രാഹുൽ ഗാന്ധിയുടെ രാജിയോടെ പാർട്ടിയിൽ തങ്ങളുടെ ഭാവിയെക്കുറിച്ച് പല യുവനേതാക്കളും ആശങ്ക പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനസംഖ്യയിൽ 65 ശതമാനവും 35 വയസിൽ താഴെയുള്ള രാജ്യത്ത് ഒരു യുവനേതാവ് തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

English summary
Sachin Pilot may become Congress President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X