കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യോഗിക്കെതിരെ നടപടി വേണം';ഉത്തര്‍പ്രദേശിന് പുറത്തും കനത്ത പ്രതിഷേധം; സച്ചിന്‍പൈലറ്റ് രംഗത്ത്

  • By News Desk
Google Oneindia Malayalam News

ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്നതിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏര്‍പ്പെടുത്തിയ ബസുകള്‍ അനുമതി നല്‍കാത്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജസ്ഥാനിലും പ്രതിഷേധം കനക്കുന്നു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കം മന്ത്രിമാരും യോഗിക്കെതിരെ രംഗത്തെത്തി.

കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്കാഗാന്ധി ഏര്‍പ്പെടുത്തിയ ആയിരം ബസുകള്‍ക്ക് യോഗി ആദിത്യനാഥ് അനുമതി നിഷേധിച്ചത്. വിഷയത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോരും ഇപ്പോഴും തുടരുകയാണ്.

107 പേരുമായി പാക് വിമാനം ലാൻഡിംഗിന് തൊട്ട് മുൻപ് തകർന്ന് വീണു! അപകടം ജനവാസ കേന്ദ്രത്തിന് മുകളിൽ!107 പേരുമായി പാക് വിമാനം ലാൻഡിംഗിന് തൊട്ട് മുൻപ് തകർന്ന് വീണു! അപകടം ജനവാസ കേന്ദ്രത്തിന് മുകളിൽ!

രാഷ്ട്രീയം കളിക്കുകയാണ്

രാഷ്ട്രീയം കളിക്കുകയാണ്

കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസുകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് വാഹനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ച യോഗി ആദിത്യനാഥിനെതിരെ നടപടിയെടുക്കണമെന്ന് രാജസ്ഥാനിലെ മന്ത്രി ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

യോഗിക്കെതിരെ നടപടി

യോഗിക്കെതിരെ നടപടി

യോഗി ആദിത്യനാഥ് ബസിന് ആദ്യഘട്ടത്തില്‍ ഓടുന്നതിനായി അനുമതി നല്‍കിയിരുന്നെങ്കിലും പീന്നീട് ബസുകളുടെ പെര്‍മിറ്റും സാധുതയുള്ളതല്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. ഈ നടപടി ശരിയല്ലെന്നും ഗതാഗത മന്ത്രി പ്രതാപ് സിംഗ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നെസ് തുടങ്ങിയ രേഖകള്‍ ജൂണ്‍ 30 വരെ പരിശോധിക്കില്ലെന്ന് പറഞ്ഞ കേന്ദ്രത്തിന്റെ ഉത്തരവ് ലംഘിച്ച് യുപി മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക നയം

പ്രത്യേക നയം

കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് കേന്ദ്രം രാജ്യത്ത് പ്രത്യേകിച്ച് ഒരു നയവും ഉണ്ടാക്കിയിട്ടില്ലെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും എന്നിട്ട് കോണ്‍ഗ്രസിനെ പഴിചാരുകയുമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

നിലവാരത്തെ ബാധിക്കില്ല

നിലവാരത്തെ ബാധിക്കില്ല

സഹായം സ്വീകരിക്കുന്നത് ഒരാളുടെ നിലവാരത്തെ ഒരിക്കലും ബാധിക്കില്ല. വിഷയത്തില്‍ യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും കോണ്‍ഗ്രസിനെ പഴിചാരുകയുമാണ്. കേന്ദ്രത്തില്‍ നിന്നും സഹായം ലഭിക്കാത്തപ്പോള്‍ തന്നെ കോണ്‍ഗ്രസ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. സഹായം വാഗ്ദാനം ചെയ്യുമ്പോള്‍ അത് സ്വീകരിക്കാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതില്‍ ന്യായമില്ലെന്നും സച്ചില്‍ പൈലറ്റ് പറഞ്ഞു.

ഇടുങ്ങിയ ചിന്താഗതി

ഇടുങ്ങിയ ചിന്താഗതി

കാര്യങ്ങളില്‍ അനാവശ്യമായി തടസം സൃഷ്ടിക്കുക, ആളുകളെ അറസ്റ്റ് ചെയ്യുക, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക എന്നിവയെല്ലാം അവരുടെ ഇടുങ്ങിയ ചിന്താഗതിയെ തുറന്ന് കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബസുകള്‍ക്ക അനുമതി നിഷേധിച്ചതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അസ്റ്റ് ചെയ്തിരുന്നു.

36 ലക്ഷം രൂപ

36 ലക്ഷം രൂപ

വിഷയത്തില്‍ പ്രിയങ്കാ ഗാന്ധിയും യോഗി ആദിത്യനാഥും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കേ രാജസ്ഥാനിലെ കോട്ടയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഉത്തര്‍പ്രദേശില്‍ എത്തിച്ചതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 36 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന് ആരോപണവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഈ ബാധ്യതകള്‍ തീര്‍ത്തെന്നും യോഗി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യൂഞ്ജയ് കുമാര്‍ ആരോപിച്ചു.

English summary
Sachin Pilot Slams Yogi Adityanath Over The Issue Of Buses for Migrants in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X