Get Updates
Get notified of breaking news, exclusive insights, and must-see stories!

സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖിനെ? അന്വേഷണം പുതിയ വഴിത്തിരിവില്‍

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ അന്വേഷണം പുതിയ വഴിത്തിരിവില്‍. സെയ്ഫ് - കരീന ദമ്പതികളുടെ വീടിന് മുന്‍പ് അക്രമി ലക്ഷ്യം വിട്ടത് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ വീടിനെയായിരുന്നു എന്ന സംശയത്തിലാണ് പൊലീസ്. ഷാരൂഖിന്റെ വസതിക്ക് മുമ്പില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ചില സംശയകരമായ പ്രവൃത്തികളാണ് ഇതിന് കാരണം.

ജനുവരി 14 ന് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് സമീപം സംശയാസ്പദമായ ചില പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അജ്ഞാതനായ വ്യക്തി ഒരു നീളമുള്ള ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഷാരൂഖിന്റെ വീട് നിരീക്ഷിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 6-8 അടി വലിപ്പമുള്ള ഗോവണി മന്നത്തോട് ചേര്‍ന്നുള്ള വസ്തുവിന്റെ പിന്‍വശത്തായി സ്ഥാപിച്ചിരുന്നു.

Saif Ali Khan

അസാധാരണമായ ഈ നീക്കത്തിലാണ് പൊലീസിന്റെ സംശയം. സെയ്ഫ് അലി ഖാനെതിരായ ആക്രമണവുമായി ഇതിന് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മന്നത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സെയ്ഫിന്റെ ഫ്ളാറ്റിന് സമീപം കണ്ടതായി സംശയിക്കുന്നയാളുടെ ഉയരവും ശരീരഘടനയും പൊരുത്തപ്പെടുന്നതായി കാണുന്നുണ്ട്. ഇതോടെ രണ്ട് സംഭവങ്ങളിലും ഒരേ വ്യക്തിക്ക് പങ്കുണ്ട് എന്നാണ് പൊലീസ് അനുമാനം.

അക്രമി ഒറ്റക്കായിരിക്കില്ല എന്ന ശക്തമായ നിഗമനത്തിലാണ് പൊലീസ്. ഒരാള്‍ക്ക് മാത്രമായി പിടിച്ച് കൊണ്ടുവരാനുള്ള ഭാരമല്ല ഗോവണിക്ക് ഉള്ളത്. അതിനാല്‍ രണ്ടോ മൂന്നോ പേരുടെ സഹായം ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഷാരൂഖ് ഖാന്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. എന്നിരുന്നാലും പൊലീസ് വിഷയം ഗൗരവമായി കാണുകയും സ്ഥിതിഗതികള്‍ കൂടുതല്‍ അന്വേഷിക്കുന്നുമുണ്ട്.

സെയ്ഫിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, പ്രധാന അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ആക്രമണം നടന്ന് 35 മണിക്കൂറിലേറെയായിട്ടും അക്രമി കാണാമറയത്താണ്. മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സെയ്ഫ് അലിഖാന് നേരെ ആക്രമണമുണ്ടായത്.

സെയ്ഫിന്റെ വീടിന് അകത്തേക്ക് കയറിയ അക്രമി നടനെ ആറ് തവണ കുത്തുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കത്തി നീക്കം ചെയ്യാനും സുഷുമ്‌നാ ദ്രാവകം ചോര്‍ന്നൊലിക്കുന്ന മുറിവ് ചികിത്സിക്കാനും സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. താരം അപകടനില തരണം ചെയ്തു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+