• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീ മുസ്ലീമല്ലേ, അതോ പേരിനാണോ? വിനായക ചതുര്‍ത്ഥി ആഘോഷിച്ച സെയ്ഫ് അലി ഖാനെതിരെ സൈബര്‍ ആക്രമണം

Google Oneindia Malayalam News

മുംബൈ: സോഷ്യല്‍ മീഡിയയില്‍ തന്റെ നിലപാട് കൊണ്ട് എല്ലാ കാലത്തും ആക്രമണങ്ങള്‍ നേരിടാറുള്ള നടനാണ് സെയ്ഫ് അലി ഖാന്‍. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ആ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് സെയ്ഫ്. കുടുംബത്തോടൊപ്പം വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സെയ്ഫ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കരീന കപൂറും മകന്‍ തൈമൂര്‍ എന്നിവര്‍ക്കൊപ്പം ഗണേശ വിഗ്രഹത്തിന് സമീപം പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മുസ്ലീമായ സെയ്ഫിന് ഹിന്ദുക്കളുടെ ആചാരത്തില്‍ എന്താണ് കാര്യമെന്നാണ് ഇവരുടെ ചോദ്യം.

തീവ്ര ഇസ്ലാമിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണ്. വെറും പേരിന് മാത്രമാണ് മുസ്ലീം എന്നാണ് പലരുടെയും കമന്റ്. അവര്‍ മുസ്ലീങ്ങളാണെന്ന് ഇനി പറയാനാകില്ലെന്നും, ആ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയെന്നുമാണ് കമന്റുകള്‍. കാഫിര്‍ എന്നുവരെ സെയ്ഫിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്നവരുമുണ്ട്. ഗണേശ പൂജ ചെയ്തതിലൂടെ ഇവര്‍ അവിശ്വാസികളായി മാറിയെന്നും ഇവര്‍ പറയുന്നു. സെയ്ഫിന്റെ പേര് സുരേഷ് കപൂര്‍ എന്ന് മാറ്റാനായും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് ഏക ദൈവമാണ് ഉള്ളതെന്നും, അവര്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കുകയുള്ളൂവെന്നും, മറ്റൊരു ദൈവമില്ലെന്നും ഉപദേശവുമായി വന്നവരുമുണ്ട്.

അതേസമയം സെയ്ഫിന് നേരെ ഇത് ആദ്യമായിട്ടല്ല ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. നേരത്തെ ആദ്യ മകന് തൈമൂര്‍ എന്ന് പേര് നല്‍കിയപ്പോള്‍ ആളുകളെ കൂട്ടക്കൊല ചെയ്ത രാജാവിന്റെ പേരാണ് നല്‍കിയതെന്നും, ഇന്ത്യയില്‍ അധിനിവേശം ചെയ്തയാളാണെന്നും പറഞ്ഞായിരുന്നു ആക്രമണം. രണ്ടാമത്തെ കുട്ടിയുടെ പേര് ജെ എന്നാക്കേണ്ടി വന്നിരുന്നു സെയ്ഫിനും കരീനയ്ക്കും. പിന്നീട് ഇത് ജഹാംഗീര്‍ ആണെന്ന് ചോര്‍ന്നതോടെ വലിയ ആക്രമണം തന്നെ ഹിന്ദുത്വവാദികളില്‍ നിന്നുണ്ടായി. ഇതൊക്കെ ഞങ്ങളുടെ ചോയ്‌സാണെന്ന് പറഞ്ഞ് കരീന കപൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇരുവരുടെയും വിവാഹം തന്നെ ബിജെപി നേതാക്കള്‍ ലൗ ജിഹാദാണെന്ന് പറഞ്ഞിരുന്നു.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

നേരത്തെ പല തവണ സെയ്ഫിന്റെ മകളായ സാറാ അലി ഖാനെതിരെയും ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നു. വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴായിരുന്നു ആക്രമണം. നിന്റെ അച്ഛന്‍ മുസ്ലീമല്ലേ, അതുകൊണ്ട് ഇത് ഹറാമാണെന്നും സാറയോട് തീവ്ര ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞിരുന്നു. പിതാവ് മുസ്ലീമും, അമ്മ ഹിന്ദുവുമായത് കൊണ്ട് സാറയ്ക്ക് ഏത് ആഘോഷത്തിലും പങ്കുചേരാമെന്നും പിന്തുണയുമായി എത്തിയവര്‍ പറഞ്ഞിരുന്നു. മുമ്പ് ക്ഷേത്ര സന്ദര്‍ശനം സാറ നടത്തിയപ്പോഴും വലിയ വാഗ്വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. സാറയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവാറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും ഈ ചിത്രം പങ്കുവെച്ചപ്പോള്‍ ഉണ്ടായിരുന്നു.

cmsvideo
  നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം
  English summary
  saif ali khan facing fundamentalists wrath on posting vinayak chaturthi celebration pics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X