Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 20 ശതമാനം ഇടക്കാല ആശ്വാസമായി വര്‍ധിപ്പിക്കുമോ? സര്‍ക്കാരിനെ വെട്ടിലാക്കി ജീവനക്കാര്‍

എട്ടാം ശമ്പള കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആശങ്കകള്‍ ഒഴിഞ്ഞില്ല. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നു എന്നാണ് അവരുടെ നിലപാട്. ഇക്കാര്യത്തില്‍ കൃത്യത വരുത്തണം എന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ച പിന്നാലെ സമരത്തിലേക്ക് കടക്കുകയാണ്.

എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പരിഷ്‌കരിക്കണം എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളത്തില്‍ 50 ശതമാനം ക്ഷാമബത്ത ലയിപ്പിക്കണം എന്നതും അവരുടെ പ്രധാന ആവശ്യമാണ്. 2026 ജനുവരി ഒന്ന് മുതല്‍ ശമ്പളത്തിന് പുറമെ 20 ശതമാനം കൂടി ഇടക്കാല ആശ്വാസമായി നല്‍കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

salary interim relief 8th pay commission

പെന്‍ഷന്‍കാര്‍ക്കും 20 ശതമാനം ഇടക്കാല ആശ്വാസം വേണമെന്ന് ആവശ്യം ശക്തമാണ്. ഡിസംബര്‍ 16ന് ഉച്ച ഭക്ഷണ സമയത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി സംഘടനകള്‍ കീഴ്ഘടകങ്ങള്‍ക്ക് കത്തയച്ചു. ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സമരം ശക്തമാക്കാനും തീരുമാനിച്ചു. പ്രചാരണം ഡിസംബര്‍ 15ന് അവസാനിക്കും.

ഈ വര്‍ഷം ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷന്റെ ആദ്യ പ്രഖ്യാപനമുണ്ടായത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് കമ്മീഷനിലെ അംഗങ്ങളെ നിയമിച്ചതും പരിഗണനാ വിഷയങ്ങള്‍ ക്രമീകരിച്ചതും. 2016ല്‍ ഏഴാം ശമ്പള കമ്മീഷനുണ്ടായിരുന്ന പരിഗണനാ വിഷയങ്ങളിലെ വ്യക്തത എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഇല്ല എന്നാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ പറയുന്നത്.

ഡിയര്‍നെസ് അലവന്‍സ് (ഡിഎ) വര്‍ധനവ്

ഓരോ പത്ത് വര്‍ഷത്തേക്കാണ് ഒരു ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കുക. എട്ടാം ശമ്പള കമ്മീഷന് ഒന്നര വര്‍ഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധിക്കും. അതായത്, പുതിയ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ചുരുങ്ങിയത് 2017 ഡിസംബര്‍ ആയേക്കും. ശേഷം മന്ത്രിസഭ അംഗീകാരം നല്‍കിയാലേ റിപ്പോര്‍ട്ട് നിലവില്‍ വരൂ.

അത്രയും കാലം ശമ്പള വര്‍ധനവ് ഇല്ലാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. സാധാരണ ആറ് മാസം കൂടുമ്പോള്‍ ക്ഷാമ ബത്ത വര്‍ധിപ്പിക്കാറുണ്ട്. ഹോളിക്കും ദീപാവലിക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമ ബത്ത വര്‍ധിപ്പിക്കുക. അതിന് പുറമെ ഇടക്കാല ആശ്വാസമായി 20 ശതമാനം കൂടി തരണം എന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. കമ്മീഷന്‍ കണക്കാക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് ഇതില്‍ നിര്‍ണായകം. ജീവനക്കാരുടെ പ്രതിനിധികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+