ബീഹാറില്‍ ഒരു കിലോ ഉപ്പിന് 150 രൂപ!
പ്ടന: ബീഹാറില്‍ ഒരു കിലോ ഉപ്പിന് 150 രൂപ. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് ഉപ്പ് ക്ഷാമമുണ്ടെന്നും ബീഹാറില്‍ പലയിടത്തും ഉപ്പിന് 150 രൂപ വരെ ഈടാക്കുന്നുവെന്ന തരത്തിലാണ് പ്രചാരണം. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നവംബര്‍ 14 വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ഉപ്പിന് വിലകൂടിയ വാര്‍ത്ത നിഷേധിച്ചത്.
സംസ്ഥാനത്ത് പലയിടത്തും ഉപ്പ് കിട്ടാനില്ലെന്നത് വളരെ മുന്‍പ് തന്നെ വാര്‍ത്തായായിരുന്നു. ഉപ്പുക്ഷാമ വാര്‍ത്തകള്‍ പരന്നതോടെ വ്യാപാരികള്‍ ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് ഉപ്പ് വില്‍ക്കുന്നത്. സിവില്‍ സപ്‌ളൈസ് മന്ത്രി ശ്യാം റസാഖ് മാധ്യമങ്ങളോട് ഇക്കാര്യത്തെപ്പറ്റി പ്രതികരിച്ചു.

സംസ്ഥാനത്ത് ഉപ്പിന് ഷാമമില്ല. അത്തരം വാര്‍ത്തകള്‍ നുണപ്രചാരണത്തിന്റെ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു. പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.
മുസാഫര്‍പൂര്‍, ദര്‍ഭംഗ, ബേഗുസരായി, സീതാമര്‍ഹി, സഹര്‍സ, സാമാസ്തിപൂര്‍, മധുബനി, ഷിയോഹര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച ഒരു കിലോ ഉപ്പ് 50 മുതല്‍ 150 രൂപയ്ക്ക് വരെ വിറ്റു എന്നായിരുന്നു റിപ്പോര്‍ട്ട്. വ്യാജ പ്രചരണനം നടത്തിയതിന് ഇതിനോടകം തന്നെ ഒട്ടേറെപേര്‍ അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു. പ്രചാരണം തടയുന്നതിനുള്ള മാര്‍ഗം സ്വീരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications