കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് സഖ്യമില്ല, സമാജ് വാദി പാര്‍ട്ടി 5 സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചതുഷ്‌കോണ പോരാട്ടം ഉറപ്പായി. പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരു പാര്‍ട്ടി പോലും ഇത്തവണ സഖ്യമായി മത്സരിക്കുന്നില്ല. സമാജ് വാദി പാര്‍ട്ടി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റിലേക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ആദ്യമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് എസ്പി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒക്ടോബര്‍ 21നാണ് ഉപതിരഞ്ഞെടുപ്പ്.

1

ഗോസിയില്‍ സുധാകര്‍ സിംഗ്, മാണിക്പൂരില്‍ നിര്‍ഭയ് സിംഗ് പട്ടേല്‍, സെയ്ദ്പൂരില്‍ ഗൗരവ് കുമാര്‍ റാവത്ത്, ജലാല്‍പൂരില്‍ സുഭാഷ് റായ്, പ്രതാപ്ഗഡില്‍ ബ്രിജേഷ് വര്‍മ പട്ടേല്‍ എന്നിവരാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍. അതേസമയം പ്രിയങ്ക ഗാന്ധി വന്നതോടെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് അഖിലേഷ് യാദവ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എസ്പിയും ബിഎസ്പിയുമായി ഇനി സഖ്യം വേണ്ടെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ മായാവതി പ്രഖ്യാപിച്ചിരുന്നു.

ബിജെപി പത്ത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്‌നൗ കണ്ഡ് സീറ്റില്‍ മുതിര്‍ന്ന നേതാവ് സുരേഷ് തിവാരിയെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നത്. ഇത് റീത്താ ബഹുഗുണ ജോഷിയുടെ മണ്ഡലമാണ്. രാംപൂരില്‍ ഭരത് ഭൂഷണ്‍ ഗുപ്തയാണ് സ്ഥാനാര്‍ത്ഥി. അതേസമയം രാംപൂരില്‍ ജയപ്രദ മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇവരെ തഴയുകയായിരുന്നു. കഴിഞ്ഞ ദിവസം രാംപൂരില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തില്‍ ജയപ്രദ നടത്തിയ പ്രചാരണമാണ് അവര്‍ക്ക് തിരിച്ചടിയായത്.

ഗംഗോയില്‍ കിരണ്‍ സിംഗ്, ഗോവിന്ദ് നഗറില്‍ സുരേന്ദ്ര മെയ്താനി, ഇഗ്ലാസില്‍ രാജ്കുമാര്‍ സഹ്യോഗി, മാണിക്പൂരില്‍ ആനന്ദ് ശുക്ല, സെയ്ദ്പൂരില്‍ അംബരീഷ് റാവത്ത്, ജലാല്‍പൂരില്‍ രാജേഷ് സിംഗ്, ബാല്‍ഹയില്‍ സരോജ് സോന്‍കര്‍, ഗോസിയില്‍ വിജയ് രാജ്ബര്‍ എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. അതേസമയം പ്രതിപക്ഷം ഭിന്നിക്കുന്നതിനാല്‍ ബിജെപി അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. അതേസമയം കോണ്‍ഗ്രസ് ചിലയിടങ്ങളില്‍ അട്ടിമറിക്ക് ശ്രമിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഊര്‍ജ മേഖലയെ ലക്ഷ്യമിട്ട് സൗദി... 7000 കോടി നിക്ഷേപം വരുന്നു, വഴിയൊരുക്കിയത് അരാംകോഇന്ത്യയില്‍ ഊര്‍ജ മേഖലയെ ലക്ഷ്യമിട്ട് സൗദി... 7000 കോടി നിക്ഷേപം വരുന്നു, വഴിയൊരുക്കിയത് അരാംകോ

English summary
samajwadi party declares candidates in 5 assembly seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X