രാമന്‍ ഉത്തരേന്ത്യക്കാരുടെ ദൈവം; കൃഷ്ണന്‍ അങ്ങനെയല്ല, ഇനി രാമ-കൃഷ്ണ പോരാട്ടം

  • Written By:
Subscribe to Oneindia Malayalam

2019ലാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ്. ചിലപ്പോള്‍ അതിന് മുമ്പു തന്നെ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ലാലു പ്രസാദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. ഉത്തര്‍ പ്രദേശ് പിടിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന ഒരു രാഷ്ട്രീയ പഴമൊഴിയുണ്ട്. 80 ലോക്‌സഭാ മണ്ഡലമുള്ള സംസ്ഥാനത്ത് ആധിപത്യം നേടുന്നവര്‍ക്ക് പാര്‍ലമെന്റില്‍ മേല്‍ക്കൈ ലഭിക്കുമെന്നത് സ്വാഭാവികം.

അതുകൊണ്ടു തന്നെ ഉത്തര്‍ പ്രദേശ് അടുത്ത തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് ചോദ്യം. ബിജെപി ഒരുമുഴം മുമ്പേ എറിഞ്ഞു കളി തുടങ്ങിയിട്ടുണ്ട്. ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പതിവ് അജണ്ട തന്നെയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതിന് ശ്രീരാമനെ അവര്‍ ഉപയോഗിക്കുന്നുവെന്നത് ഏറെ കാലമായുള്ള ആരോപണമാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുകയാണ് പ്രതിപക്ഷം. അവര്‍ പിടിച്ചിരിക്കുന്നത് ശ്രീകൃഷ്ണനെയാണ്. ഇനിയാണ് പോരാട്ടം...

കൃഷ്ണനും രാമനും

കൃഷ്ണനും രാമനും

അയോധ്യയിലെ രാമക്ഷേത്രം, അയോധ്യയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ തുടങ്ങിയ പദ്ധതികളുമായി യോഗി ആദിത്യനാഥും ബിജെപി നേതൃത്വവും കളി തുടങ്ങിക്കഴിഞ്ഞു. ഇനിയും വൈകരുതെന്ന് യുപിയിലെ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അവര്‍ ശ്രീകൃഷ്ണനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതിന് ന്യായവമുണ്ട്.

കൃഷ്ണനെ പിടിക്കാന്‍ കാരണം

കൃഷ്ണനെ പിടിക്കാന്‍ കാരണം

ശ്രീരാമനെ ഉത്തരേന്ത്യക്കാരാണ് കാര്യമായും ആരാധിക്കുന്നത്. എന്നാല്‍ ശ്രീകൃഷ്ണന്റെ കാര്യം അങ്ങനെയല്ല. ശ്രീകൃഷ്ണനെ ഇന്ത്യയില്‍ മൊത്തം ആരാധിക്കപ്പെടുന്നുണ്ട്. ഈ ഒരൊറ്റ കാരണമാണ് ശ്രീകൃഷ്ണനെ ഉയര്‍ത്തിപ്പിടിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തന്നെയാണ് വ്യക്തമാക്കിയത്.

വെങ്കല പ്രതിമ സ്ഥാപിക്കും

വെങ്കല പ്രതിമ സ്ഥാപിക്കും

ഗാസിയാബാദില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുലായം. അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്‍മനാടായ സയ്ഫായ് ഗ്രാമത്തില്‍ കൃഷ്ണന്റെ 50 അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിക്കാന്‍ അഖിലേഷ് തീരുമാനിച്ചു. സയ്ഫായ് മേള കമ്മിറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുക.

ഹിന്ദുവോട്ടില്‍ കണ്ണ്

ഹിന്ദുവോട്ടില്‍ കണ്ണ്

സയ്ഫായ് മേള നടക്കുമ്പോള്‍ പ്രതിമ നാടിന് സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം പകുതിക്ക് ശേഷമായിരിക്കും മേളയും പ്രതിമയുടെ ഉദ്ഘാടനവും. ഏകദേശം അടുത്ത പൊതുതിരഞ്ഞെടുപ്പിന്റെ ആരവം ഉയരുന്ന ഘട്ടത്തില്‍. ഹിന്ദു വോട്ട് പെട്ടിയിലാക്കുകയാണ് അഖിലേഷിന്റെയും മുലായത്തിന്റെയും ലക്ഷ്യം.

ഇവരെ ചാക്കിലാക്കണം

ഇവരെ ചാക്കിലാക്കണം

ഒബിസി വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് അഖിലേഷിന്റെ നീക്കം. യാദവരും മറ്റു ഒബിസിക്കാരും കൂടെ നിന്നാല്‍ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് കരുതല്‍. യാദവ കുലത്തില്‍ പെട്ട ബ്രജ് വിഭാഗത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം, ഈ നീക്കം മുന്‍കൂട്ടി കണ്ടാണ് യോഗിയുടെ നീക്കങ്ങള്‍.

 100 അടി ഉയരമുള്ള രാമവിഗ്രഹം

100 അടി ഉയരമുള്ള രാമവിഗ്രഹം

സരയു നദീക്കരയില്‍ 100 അടി ഉയരമുള്ള രാമന്റെ പ്രതിമയാണ് ബിജെപിയുടെ ലക്ഷ്യം. പുതിയ അയോധ്യ എന്ന പേരില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. പൊതുഖജനാവില്‍ നിന്നുള്ള പണമാണ് ഇതിന് വിനിയോഗിക്കുന്നത്. യോഗിയുടെ ഈ പദ്ധതിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 330 കോടിയാണ് ഇതിനായി വിനിയോഗിക്കുക.

തന്ത്രങ്ങള്‍ ഇങ്ങനെയും

തന്ത്രങ്ങള്‍ ഇങ്ങനെയും

അയോധ്യയില്‍ രാമ വിഗ്രഹം, രാമായണ മ്യൂസിയം, ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്തേക്ക് വീതിയില്‍ റോഡ് എന്നീ പദ്ധതികളെല്ലാം യോഗി പ്രഖ്യാപിച്ചുകഴിഞ്ഞു. ഹിന്ദു വോട്ട് തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതില്‍ നിന്നു ചോര്‍ത്താനാണ് സമാജ് വാദി പാര്‍ട്ടിയുടെ നീക്കം. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഇനിയും രസകരമായ തന്ത്രങ്ങളും മറുതന്ത്രങ്ങളും യുപിയില്‍ നിന്നു കേള്‍ക്കും.

English summary
Samajwadi Party invokes Lord Krishna to counter BJP’s Rama

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്