Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെത്തി... ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രിയനേതാവ് ഒറ്റരാത്രി കൊണ്ട് സമാജ്‌വാദി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തി. എസ്പിയുടെ സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍ ആര്യയാണ് കോണ്‍ഗ്രസിലേക്ക് കളം മാറ്റിയത്. അതേസമയം തനിക്ക് സമാജ്‌വാദി പാര്‍ട്ടി നല്‍കിയ സ്ഥാനാര്‍ത്ഥിത്വം തിരിച്ച് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് അര്‍ജുന്‍ ആര്യയുടെ വരവ്. അതേസമയം തന്നോട് ചോദിക്കാതെയാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്ന് അര്‍ജുന്‍ പറയുന്നു. ബിജെപിയുടെ ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തമായ നേതൃത്വത്തിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

1

അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ബുദ്‌നിയില്‍ അര്‍ജുന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നല്ല ജനസ്വാധീനമുള്ള കര്‍ഷക നേതാവാണ് അര്‍ജുന്‍. ഒക്ടോബര്‍ 12ന് ഭോപ്പാലിലെത്താന്‍ അര്‍ജുനോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനവും സ്ഥിരീകരിക്കും. ആദിവാസികള്‍ക്കിടയിലും ദളിതുകള്‍ക്കിടയിലും നല്ല സ്വാധീനമുള്ള അര്‍ജുനെ ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിപ്പിച്ചാല്‍ അത് ഫലം കാണുമെന്നാണ് കമല്‍നാഥ് അടക്കമുള്ളവര്‍ കരുതുന്നത്. അടുത്തിടെ സംസ്ഥാനത്ത് നിരവധി കര്‍ഷക പ്രക്ഷോഭങ്ങളെ നയിച്ചിട്ടുണ്ട് അര്‍ജുന്‍. അടുത്തിടെ ജയിലിലാവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+