കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് കൈ കൊടുത്ത് കോണ്‍ഗ്രസ്..മഹാസഖ്യം വരുന്നു..ബിജെപി വിയര്‍ക്കും.. !

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മത്സരിക്കാനൊരുങ്ങി അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടി

Google Oneindia Malayalam News

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. സമാജ് വാദി- കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് നേരത്തെ തന്ന ചര്‍ച്ചകളുണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് സഖ്യവാര്‍ത്ത ഉറപ്പിച്ചത്.

ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യാഗിക ചിഹ്നമായ സൈക്കിളും പാര്‍ട്ടിയുടെ പേരും അഖിലേഷ് യാദവിന് അനുവദിച്ചു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യമുറപ്പിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു

പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമായിരുന്നു സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നിപ്പ്. വോട്ടുകള്‍ വിഘടിച്ചു പോകുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളാണ് പുതിയ സംഖ്യത്തിന്റെ രൂപീകരണത്തോടെ തെറ്റാന്‍ പോകുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സഖ്യം സംബന്ധിച്ച വിശദാംശങ്ങള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും ഗുലാം നബി ആസാദ് അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

രാഹുലിനെ കാണും

സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ദില്ലിക്ക് പോയേക്കും. രാഹുലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാവും സഖ്യപ്രഖ്യാനം നടത്തുക.

വിശാല സഖ്യം

സമാജ് വാദിപാര്‍ട്ടിയും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തെയാണ് ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നേരിടേണ്ടി വരിക. രാഷ്ട്രീയ ലോക്ദള്‍, ജെഡിയു, അപ്‌നദളിലെ ഒരു വിഭാഗം, തൃണമൂല്‍ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുണ്ടാവുക.

ഭൂരിപക്ഷവും അഖിലേഷിന്

സഖ്യത്തിലെ ഭൂരിപക്ഷം സീറ്റുകളിലും സമാജ് വാദി പാര്‍ട്ടി തന്നെ മത്സരിക്കാനാണ് സാധ്യത. ആകെയുള്ള 403 സീറ്റുകളില്‍ കോണ്‍ഗ്രസ് 125 സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് ഗുലാം നബിആസാദ് വ്യക്തമാക്കിയിട്ടുള്ളത്.

ഷീല പിന്മാറി

സഖ്യചര്‍ച്ചകള്‍ക്കു മുന്‍പ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയായിരുന്നു ഉയര്‍ത്തിക്കാട്ടിയിരുന്നത്. സഖ്യം വരുന്നതോടെ ഇവര്‍ പിന്മാറി.

മുലായത്തിന് താൽപര്യമില്ല

കോണ്‍ഗ്രസ്സുമായി സഖ്യത്തിന് നേരത്തെ തന്നെ അഖിലേഷ് യാദവിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ മുലായത്തിന് താത്പര്യമില്ലാത്തതും സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതും മൂലം അത് നടന്നില്ല. അഖിലേഷും മുലായവും വേര്‍പിരിഞ്ഞതോടെയാണ് സഖ്യചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

ഗ്ലാമർ പ്രചാരണം

സഖ്യത്തിലേക്കുള്ള മറ്റു ചെറുകക്ഷികളുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്സില്‍ നിന്നും പ്രിയങ്ക ഗാന്ധിയും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവുമായിരിക്കും പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

പ്രചാരണം കത്തും

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിക്കഴിഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് അഖിലേഷ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അച്ഛനും മകനും കണ്ടു

സൈക്കിള്‍ ചിഹ്നവും പാര്‍ട്ടി പേരും സ്വന്തമാക്കിയതിന് ശേഷം അഖിലേഷ് പിതാവായ മുലായത്തിനെ കാണാന്‍ ചെന്നിരുന്നു. പിതാവിന്റെ അനുഗ്രഹം വാങ്ങാന്‍ ചെന്നതാണെന്നായിരുന്നു അഖിലേഷിന്റെ വിശദീകരണം, കൂടിക്കാഴ്ചയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Congress in alliance with SP will fight in Utter pradesh election. The details of the alliance will be announced within two or three days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X