പ്രധാനമന്ത്രിയുടെ വാക്കുകൾ മാത്രം പോര, കർഷക സമരം തുടരാൻ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം
ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചുവെങ്കിലും സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. 40 കര്‍ഷക തൊഴിലാളി യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച എന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം തുടര്‍ന്ന് പോകാനുളള തീരുമാനം. നേരത്തെ ആസൂത്രണം ചെയ്തിട്ടുളള സമരപരിപാടികളുമായി കര്‍ഷകര്‍ മുന്നോട്ട് പോകും.
കണ്ട് ആരും കണ്ണ് വെയ്ക്കേണ്ട, മഞ്ഞ ഗൗണില്‍ ദേവതയെ പോലെ ഭാവന, ചിത്രങ്ങള്‍
മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും നടക്കും. ഈ മാസം 29നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. മന്ത്രിസഭ പോലും ചേരാതെയുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വാസമില്ലെന്നും നിയമപരമായി മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കര്‍ഷക നേതാക്കള്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു .

ലഖ്‌നൗ റാലി തുടരും. നവംബര്‍ 29ലെ ട്രാക്ടര്‍ മാര്‍ച്ചുമുണ്ടാകും. സമരത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കും. സമരം ഇനിയും തുടരും. സംയുക്ത കിസാന്‍ മോര്‍ച്ച നാളെയും യോഗം ചേരുന്നുണ്ട്. ലഖ്‌നൗവില്‍ നവംബര്‍ 22ന് മഹാപഞ്ചായത്തും ഗാസിപൂര്‍-സിംഘു അതിര്‍ത്തിയില്‍ നവംബര്‍ 26ന് പ്രതിഷേധ പരിപാടിയും നേരത്തെ തീരുമാനിച്ചത് പോലെ തന്നെ നടക്കും. പ്രധാനമന്ത്രി ഇന്നലെ നടത്തിയത് ഒരു വശത്ത് നിന്നുളള സംസാരമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരും, യോഗത്തിന് ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നത് മാത്രമല്ല തങ്ങളുടെ ആവശ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കുന്നു. വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കണം എന്നത് സമരത്തിലെ ഒരു പ്രധാന ആവശ്യമാണ്. മാത്രമല്ല ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനിടെ എഴുന്നൂറിലധികം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇവരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെടുന്നു. നാളെ ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി വീണ്ടും ചര്‍ച്ച ചെയ്യും. ഈ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.












Click it and Unblock the Notifications