ജയലളിതയുടെ അവസാന വാക്കുകള്‍; നെഞ്ചുപൊട്ടി ശശികലയുടെ വെളിപ്പെടുത്തല്‍, ഇത് പുതിയ തന്ത്രം!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ അവസാനത്തെ വാക്കുകള്‍ വെളിപ്പെടുത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. നമ്മുടെ പാര്‍ട്ടിയെ നശിപ്പിയ്ക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ജയലളിത അവസാനമായി തന്നോട് ആവശ്യപ്പെട്ടിരുന്നായിരുന്നു ശശികല പറയുന്നത്. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാനെത്തിയപ്പോഴായിരുന്നു ശശികലയുടെ വികാരനിര്‍ഭരമായ വെളിപ്പെടുത്തല്‍.

ശശികലയ്‌ക്കൊപ്പം എഐഎഡിഎംകെ എംഎല്‍മാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായി ഒപിഎസ് പക്ഷത്തേയ്ക്ക് ഒഴുകിയതോടെ പ്രതിസന്ധിയിലായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല ഭൂരിപക്ഷം ംഎല്‍എമാരെ കൂടെനിര്‍ത്തി സര്‍ക്കാര്‍ രൂപികരിക്കുന്നതിനുള്ള വേറിട്ട നീക്കം തന്നെയാണ് നടത്തുന്നത്.

English summary
Addressing the MLAs, Sasikala claimed that Jayalalithaa's last words to her were "No one can destroy our party." The party general secretary said she would give her life to save the party.
Please Wait while comments are loading...