യുവനടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം; 20 പേരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു, പ്രതികളെ കണ്ടെത്താനായില്ല
കോഴിക്കോട്: സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ പ്രതികളെ കുറിച്ച് വ്യക്തത വരുത്താനാവാതെ പൊലീസ്. 20 ഓളം മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും മാളിലെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചെങ്കിലും ആളെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
സംഭവ സമയത്ത് മാളില്‍ ഉണ്ടായിരുന്ന ആളുകളുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനായിരുന്നു പൊലീസ് ശ്രമം. ഇതിനായി പരിപാടിക്കെത്തിയെ 20 ഓളം ആളുകളുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ഇതിനകം പരിശോധിച്ചിരുന്നു. എന്നാല്‍ കാര്യമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

പരിപാടി ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളുടെയും ആദ്യഘട്ട പരിശോധനയിലും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകളില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തുടരന്വേഷണം എങ്ങിനെ വേണം എന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ നിലവിലെ അന്വേഷണ പുരോഗതിയെ കുറിച്ചും വിലയിരുത്തലുണ്ടാകും.

ആക്രമണം നേരിട്ട യുവനടിമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന രണ്ട് പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു പരിപാടിയ്ക്കിടെ നടന്ന സംഭവമാണെങ്കിലും പൊലീസ് വ്യത്യസ്ത കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് പന്തീരങ്കാവ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവം ഉണ്ടായി എന്നും അവര്‍ ഉടന്‍ തന്നെ പ്രതികരിച്ചു എന്നും തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല എന്നുമായിരുന്നു നടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.

കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് എത്തിയിരുന്നത്. നേരത്തെ ഇവിടെ മറ്റൊരു സിനിമയുടെ പ്രൊമോഷനായി ടോവിനോ തോമസ് വന്നപ്പോള്‍ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായിരുന്നത്. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ ആണ് മാള്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം പ്രൊമോഷന് പരിപാടിക്കിടെ സുരക്ഷ വീഴ്ച ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications