കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക്ദിനത്തിനു വേണ്ടി ചിലവഴിക്കാന്‍ കോടികള്‍, കര്‍ഷകര്‍ക്ക് നല്‍കാന്‍ എന്തേ പണമില്ലാത്തതെന്ന്

  • By Aiswarya
Google Oneindia Malayalam News

ദില്ലി: സര്‍ക്കാറിനെ വെട്ടിലാക്കി വീണ്ടും സുപ്രീം കോടതി. റിപബ്ലിക്ക് ദിന പരേഡിനായി കോടികള്‍ ചെലവഴിച്ച സര്‍ക്കാരിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം നല്‍കാന്‍ മടിയെന്താണെന്നു സുപ്രീം കോടതി.

ചീഫ് ജസ്‌റീസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണു സര്‍ക്കാരിനൊട് ചോദ്യമുന്നയിച്ചത്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുകയായിരുന്നു കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. നിങ്ങള്‍റിപ്പബ്‌ളിക്ക് ദിനാഘോഷത്തിനായി 100 കോടി ചെലവഴിച്ചു. എന്നാല്‍ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ട കാര്യം വരുമ്പോള്‍ അപ്പീലുകളുമായി വരുന്നു. ഇതെന്തിനാണെന്നാണ് കോടതി ചോദിച്ചു.

sc

പഞ്ചാബിലെകന്റോണ്‍മെന്റ് ഏരിയയില്‍ കര്‍ഷകരുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടു പ്രതിരോധ വകുപ്പ് നല്‍കിയ ഒരു അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി ഈ പരമാര്‍ശം.

കര്‍ഷകര്‍ക്കു മതിയായ നഷ്ടപരിഹാരംനല്‍കണമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരെയാണു പ്രതിരോധ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രൈബ്യൂണലുകള്‍ സ്ഥാപിച്ച ശേഷം അവയ്ക്കു മതിയായ സൗകര്യങ്ങള്‍ ഒരുക്കാത്തതിനുംകോടതി സര്‍ക്കാരിനെ രൂക്ഷമായിവിമര്‍ശിച്ചു.

English summary
Supreme Court pulled up the Union government today for spending crores on the Republic Day parade but delaying the payment of compensation to farmers for land acquired from them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X