കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിക്കാൻ കുട്ടികൾ റെഡി, സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, സർവെഫലം പുറത്ത്

ഇപ്പോൾ രാജ്യത്തെ സർക്കാർ സ്കൂളുകളിൽ 50 ശതമാനം അധ്യാപക തസ്തികകളും കാലിയാണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ ക്ഷാമം. സ്കൂളുകളിൽ പഠിക്കാൻ വിദ്യാർഥികളുണ്ടായിട്ടും ഇവർക്ക് ക്ലാസെടുക്കാൻ അധ്യാപകരില്ല. ഇന്ത്യയിലെ സർക്കാർ സ്കൂളുകളെ ഉദ്ധരിച്ച് നടത്തിയ സർവെയിലാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.

പാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ലപാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ല

ഇപ്പോൾ രാജ്യത്തെ സർക്കാർ സ്കൂളുകളിൽ 50 ശതമാനം അധ്യാപക തസ്തികകളും കാലിയാണ്. ഇതിൽ ഏറ്റവും കൂടുതൽ അധ്യാപകരുടെ ഒഴിവുള്ളത് ഹരിയാണയിലെ സ്കൂളുകളിലാണ്.30000 ലധികം ഒഴിവുകളാണ് ഇവിടത്തെ സർക്കാർ സ്കൂളുകളിൽ ഇപ്പോഴുള്ളത്. കൂടാതെ 800 ലധികം സ്കൂളുകളിൽ പ്രിൻസിപ്പാൾ തസ്തികയും കാലിയാണ്. ഇത് വിദ്യാർഥി ഭാവിയെതന്നെ ദോഷകരമായി ബാധിക്കും.

school

കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണം; സര്‍ക്കാരിനെ പിന്തുണച്ച് സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണം; സര്‍ക്കാരിനെ പിന്തുണച്ച് സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിഭ്യാഭ്യാസ ചെലവ് പാവപ്പെട്ട ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാൽ തന്നെ ഇവർ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നു. വിദ്യാഭ്യാസത്തിനോടുള്ള താൽപര്യം കുറഞ്ഞു ഭൂരിഭാഗം പേരും പഠനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധ്യാപകരുടെ ക്ഷാമം സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ്. ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത്.

English summary
Indian schools suffer from an acute of teachers, a report released by ASSOCHAM has revealed.The report has termed the shortage to be a problem pervasive at all levels of government schools in India.At present, there are about 50 per cent vacancies in schools across the country, with 30,000 vacancies for teachers in Haryana alone where more than 800 schools are being run without principals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X