ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ശാസ്ത്രജ്ഞനും ഭാര്യയും അറസ്റ്റില്‍
ദില്ലി: ഉത്തേജകമരുന്നുമായി ശാസ്ത്രജ്ഞനും ഭാര്യയും അറസ്റ്റില്‍. രാജ്യാന്തര മാര്‍ക്കറ്റില്‍ 231 കോടി രൂപ വിലമതിക്കുന്ന ഉത്തേജകമുന്നുമായാണ് ബെംഗളൂരു റിസേര്‍ച്ച് സയന്റിസ്റ്റും ഭാര്യയും അറസ്റ്റിലായിരിക്കുന്നത്. ഉന്മാദം നല്‍കുന്ന സൈക്കോ സ്റ്റിമുലന്റ് വിഭാഗത്തില്‍പ്പെടുന്ന ലഹരിവസ്തുവാണ് പിടികൂടിയത്.
നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഹൈദരാബാദില്‍ നിന്നും ലഹരിമരുന്ന് കൈപ്പറ്റാന്‍ എത്തിയസമയത്താണ് റിസേര്‍ച്ച് സയന്റിസ്റ്റായ വെങ്കട രാമ റാവു(37)വിനെയും രവിശങ്കര്‍ റാവു(22) വിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ ലഹരി മരുന്ന് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളതായി രാമറാവു പറഞ്ഞു.

രാമറാവുവിന്റെ വീട് പരിശോധിച്ച നര്‍ക്കോട്ടിക്‌സ് സംഘം 30 ഗ്രാം ആംഫെറ്റാമിനും 1.23 കോടി രൂപയും പിടിച്ചെടുത്തു. തുടര്‍ന്ന് രാമറാവുവിന്റെ ഭാര്യ പ്രീതി(35)യെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു ലബോറട്ടറിയില്‍ നിന്ന് 10 കിലോഗ്രാം ലഹരിവസ്തുവും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ സംസ്‌ക്കരിച്ചിരുന്നത് ലബോറട്ടറിയില്‍വച്ചായിരുന്നു.
ലഹരിമരുന്നുകള്‍ക്ക് ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയില്‍ എത്തുന്നത്. ഹൈദരാബാദും ബെഗളൂരുവും കേന്ദ്രീകരിച്ച് അന്തര്ഡ സംസ്ഥാന ലഹരിമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications