കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു അക്രമത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ദില്ലി പോലീസ്

Google Oneindia Malayalam News

ദില്ലി: അക്രമസംഭവങ്ങൾക്ക് ശേഷമുള്ള ജവഹർലാൽ സർവ്വകലാശാലയിലെ സ്ഥിതി നിയന്ത്രണവിധേയമായെന്ന് ദില്ലി പോലീസ്. ജെഎൻയു സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെട്ട സംഭവത്തിനെതിരെ രാജ്യത്ത് അമർഷമുയരുന്ന സാഹചര്യത്തിൽ ദില്ലി പോലീസ് പിആർഒയാണ് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തത്. ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടെന്ന് അറിയിച്ച് രാത്രി 7.45ഓടെയാണ് അധികൃതർ പോലീസിനെ അറിയിച്ചതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

എന്‍സിപി ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി, മഹാസഖ്യത്തില്‍ പ്രശ്‌നങ്ങള്‍, ഉദ്ധവ് പരിഹരിക്കുമോ?എന്‍സിപി ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി, മഹാസഖ്യത്തില്‍ പ്രശ്‌നങ്ങള്‍, ഉദ്ധവ് പരിഹരിക്കുമോ?

ഞങ്ങൾക്ക് ഫോൺ വന്നത് 7.45ഓടെയാണ് അതോടെ സർവ്വകലാശാലയിലേക്ക് പുറപ്പെട്ടു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഫ്ലാഗ് മാർച്ച് നടത്തേണ്ടിവന്നു. ദില്ലി പോലീസിനെ സാധാരണ ഗതിയിൽ വിന്യസിക്കാത്ത പ്രദേശത്താണ് സംഘർഷമുണ്ടായിട്ടുള്ളതെന്നും പിആർഒ ചൂണ്ടിക്കാണിച്ചു.

jnu6634-15

അതേ സമയം ജെഎൻയുവിൽ വിദ്യാർത്ഥികൾക്കെതിരെ സംഘർഷമുണ്ടായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും ദില്ലി പോലീസ് അറിയിച്ചു. 34 പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് എഎഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 34 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിനാണ് ദില്ലി പോലീസ് മുൻഗണന നൽകുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു കമ്മറ്റിയെ നിയോഗിച്ചതായും പോലീസ് ചൂണ്ടിക്കാണിച്ചു.

ഞായറാഴ്ച രാത്രിയാണ് ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ ആക്രമണമുണ്ടാകുന്നത്. ജെഎൻയുഎസ് യു പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 34 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സർവ്വകലാശാലക്കുള്ളിൽ നടന്നത് ആർഎസ്എസ് എബിവിപി ഗുണ്ടകളുടെ ആസൂത്രിത ആക്രമണമാണെന്ന് ഐഷി ഘോഷ് പിന്നീട് പ്രതികരിച്ചിരുന്നു. ക്യാമ്പസിലെ ആർഎസ്സിനെയും എബിവിപിയെയും പിന്തുണക്കുന്ന പ്രൊഫസർമാരാണ് ആക്രമണത്തെ പിന്തുണച്ചതെന്നും ഐഷി ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികൾക്കെതിരെ പ്രയോഗിച്ചിട്ടുള്ള ആയുധങ്ങൾക്കുള്ള മറുപടി ചർച്ചകളിലൂടെ നൽകുമെന്നും ഐഷി പ്രതികരിച്ചു.

English summary
'Scuffle Among Students, Not Where We Were Posted': Police On JNU Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X