കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്‍ വധം; എസ്ഡിപിഐ ദേശീയ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പണം ഈ അക്കൗണ്ട് വഴി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 13ാം പ്രതി അബ്ദുറഷീദിന് പണം നല്‍കി എന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ബാങ്കിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് കാനറ ബാങ്കിന്റെ നടപടി.

s

എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്നു റഷീദ്. ഇയാള്‍ക്ക് എല്ലാ മാസവും അലവന്‍സ് ഇനത്തില്‍ പണം നല്‍കാറുണ്ടത്രെ. ശ്രീനിവാസന്‍ കൊലപാതക കേസില്‍ പട്ടാമ്പി സ്വദേശിയായ റഷീദ് പിടിക്കപ്പെട്ട വേളയില്‍ ബാങ്ക് വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നതിന് ശേഷവും പണം എത്തിയെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. കടയിലേക്ക് ഇരച്ചുകയറിയവര്‍ വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായിരുന്നു ശ്രീനിവാസന്റെ വധം.

ദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപിദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപി

സുബൈര്‍ കൊല്ലപ്പെട്ടു തൊട്ടടുത്ത ദിവസമാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഈ കേസിന്റെ കുറ്റപത്രം ദിവസങ്ങള്‍ക്ക് മുമ്പ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 26 പ്രതികളാണുള്ളത്. ഒരാളെ പിടികൂടാനുണ്ട്. സുബൈറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
SDPI Central Committee Canara Bank Account Freezes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X