കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ മലേഷ്യന്‍ വിമാനം ചെന്നൈ തീരത്ത്?

  • By Meera Balan
Google Oneindia Malayalam News

കോലാലംപൂര്‍/ചെന്നൈ: കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ചുള്ള തെരച്ചില്‍ ചെന്നൈ തീരത്തോട് അടുക്കുന്നു. ചെന്നൈ തീരത്ത് നിന്ന 300 കിലോമീറ്റര്‍ അകലെയാണ് തെരച്ചില്‍ നടക്കുന്നത്. മലേഷ്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിമാനത്തിനായുള്ള തെരച്ചില്‍ ഇന്ത്യന്‍ തീരത്തും ശക്തമാക്കിയത്.

293 പേരുമായാണ് വിമാനം കാണാതായത്. ഇന്ത്യന്‍ നാവിക സേനയും തീരസംരക്ഷണസേനയും സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തുന്നത്. തെരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി വിശാഖ പട്ടണത്ത് നിന്ന് കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണേയ്ക്കാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിയ്ക്കുന്നത്.

Malasian Airline

കാണായതിന് ശേഷവും വിമാനം കൂടുതല്‍ മണിയ്ക്കൂറുകള്‍ പറന്നുവെന്ന ധാരണയിലാണ് തെരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചത്. ഉപഗ്രഹപരിശോധനയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മാഹസമുദ്രത്തില്‍ തെരച്ചില്‍ ശക്തമാക്കിയത്. മലേഷ്യയയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്താണ് വിമാനം അവസാനമായി സൈന്യത്തിന്റെ റഡാറില്‍ പതിഞ്ഞിട്ടുള്ളത്.

English summary
Search for missing Malaysia Airlines jet moves closer to Chennai coast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X