മതേതരത്വം എന്നത് വ്യഭിചരിക്കപ്പെട്ട വാക്ക്: ഷൂരി
ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ഉപയോഗിച്ച് ജനാധിപത്യം എന്നത് വ്യഭിചരിപ്പിക്കപ്പെട്ട വാക്കായി മാറി എന്ന് മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി. സെക്കുലറിസം എന്നൊന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല. മുന്‍പ് മുസ്ലിമിനെ മുസ്ലിമായി നോക്കിക്കണ്ടാല്‍ നിങ്ങളെ വര്‍ഗീയ വാദി എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ മുസ്ലിമിനെ ഇന്ത്യക്കാരന്‍ എന്ന് വിളിച്ചാലും നിങ്ങള്‍ വര്‍ഗീയ വാദിയാകും.
മുസ്ലിങ്ങള്‍ക്ക് നരേന്ദ്ര മോദിയെ പേടിയാണ് എന്നത് ഒരു വിഭാഗത്തിന്റെ പ്രചാരണ തന്ത്രമാണ്. എനിക്ക് നേരിട്ടറിയാവുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് ബി ജെ പിയുമായി ഒരു പ്രശ്‌നവുമില്ല. വികസനം കൊണ്ടുവരും എന്നാണ് മോദി പറയുന്നത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളാണ് നമ്മള്‍ നോക്കേണ്ടത്. വിദ്യാഭ്യാസത്തിന് വേണ്ടി ഫണ്ട് നല്‍കുകയും അതില്‍ നിന്നും മുസ്ലിം സ്‌കൂളുകളെ ഒഴിവാക്കുകയും ചെയ്താല്‍ അപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ചയാകാം.

നമുക്കിപ്പോള്‍ നരേന്ദ്ര മോദിയാണ് വര്‍ഗീയവാദി. ഇന്നലെ അത് എല്‍ കെ അദ്വാനിയായിരുന്നു. അതിനും മുന്‍പ് അത് എ ബി വാജ്‌പേയി ആയിരുന്നു. അദ്വാനിയെയും വാജ്‌പേയിയെയും പേടിച്ചിട്ട് എന്തായി. അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നോ. ഇവരിപ്പോള്‍ പറയുന്നത് മോദിയെ പേടിക്കണം എന്നാണ്. എന്താണ് ഇതിനര്‍ഥം.
സി എന്‍ എന്‍ - ഐ ബി എന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സാഗരിക ഘോഷുമായി സംസാരിക്കുകയായിരുന്നു അരുണ്‍ ഷൂരി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി തുടക്കം മുതല്‍ ആര്‍ എസ് എസ് ആശയങ്ങളെ പിന്തുണക്കുക വഴി ശ്രദ്ധേയനായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നും ബി ജെ പി എം പിയായി രാജ്യസഭയിലെത്തിയ ഷൂരി വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു.












Click it and Unblock the Notifications