കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലണ്ടറും പ്രഷര്‍ റെഗുലേറ്ററും കിട്ടാന്‍ ഇനി 850 രൂപ അധികം;സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെകൂട്ടി

Google Oneindia Malayalam News

ന്യൂഡല്‍ഹി:പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി എണ്ണ കമ്പനികള്‍. കൂട്ടിയത് 750 രൂപയാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ഒരു സിലിണ്ടറിന് സെക്യൂരിറ്റിയായി അടയ്ക്കേണ്ടത് 2200 രൂപയാണ്. ഇത് നേരത്തേ 1450 രൂപയായിരുന്നു. 14.2 കിലോയുടെ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റിനാണ് 750 രൂപ കൂടിയത്.
ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതിന്റെ വില 250 ആണ്. നേരത്തേ 150 ആയിരുന്നു.

ദേശീയ എണ്ണ വിപണന കോര്‍പ്പറേഷനുകളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയില്‍ നിന്ന് പുതിയ എല്‍പിജി കണക്ഷനുകള്‍ എടുക്കുമ്പോള്‍ ഇപ്പോള്‍ 850 രൂപ അധിക ചിലവ് വരും, ജൂണ്‍ 16 മുതല്‍, സിലിണ്ടറിനും പ്രഷര്‍ റെഗുലേറ്ററിനും നല്‍കേണ്ട ഒറ്റത്തവണ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയ നിരക്കാവും.

gas

അതേസമയം അഞ്ചുകിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും വര്‍ധിപ്പിച്ചിട്ടുണ്ട്. 800 രൂപയായിരുന്ന ഡെപ്പോസിറ്റ് 1150 രൂപയാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക്, സിലിണ്ടറിന് 2,000 (1,150) ആയും പ്രഷര്‍ റെഗുലേറ്ററിന് 200 (100) ആയും പുതുക്കി.

ഡബിള്‍ ബോട്ടില്‍ കണക്ഷനുകള്‍ (ഡിബിസി) തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ രണ്ടാമത്തെ സിലിണ്ടറിലേക്ക് അതേ തുകയുടെ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടിവരും. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ (എണ്ണ കമ്പനികള്‍ വഹിക്കുന്നത്) മാറ്റമില്ല. എനഎന്നാല്‍, പിഎംയുവൈ ഉപഭോക്താക്കള്‍ ഡിബിസി തിരഞ്ഞെടുക്കുകയാണെങ്കില്‍, എല്‍പിജി വിതരണക്കാരുമായുള്ള പുതിയ നിരക്കുകളെക്കുറിച്ചുള്ള ഔദ്യോഗിക ആശയവിനിമയം അനുസരിച്ച്, പുതുക്കിയ നിരക്കുകള്‍ പ്രകാരം പണം നല്‍കേണ്ടതുണ്ട്.

'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി

ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ വീട്ടുകാര്‍ അടയ്ക്കേണ്ട പെനല്‍ ചാര്‍ജുകളും കേടുപാടുകള്‍ക്ക് ബാധകമായ താരിഫും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 2012 ഒക്ടോബറില്‍ പുതുക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റിലെ വര്‍ധനവ്, സ്റ്റീല്‍ വില ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മുതല്‍ എല്‍പിജി വിലയില്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിക്കകയും ചെയ്യുന്നുണ്ട്.

സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ

ജൂണില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയില്ല. ഏപ്രില്‍ മാസത്തില്‍ 250 രൂപയും മെയില്‍ 103 രൂപയും വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
security deposit for lpg cylinder and pressure regulator increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X