കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ അതീവ ജാഗ്രത; ഗുൽമർഗിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുവെന്ന് ഒമർ അബ്ദുള്ള, ആശങ്ക

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ കൂടുതൽ സൈനികരെ വിന്യസിക്കുകയും അതീവ ജാഗ്രതാ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ താഴ്വാരം ആശങ്കയിൽ. ഇതിനിടെ ഗുൽമാർഗിലെ ഹോട്ടലുകളിൽ താമസിച്ചിരുന്നവരെ നിർബന്ധിതമായി ഒഴിപ്പിക്കുകയാണെന്ന് ആരോപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്ത് എത്തി. സംസ്ഥാനതത് തങ്ങുന്ന അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം മടങ്ങിപ്പോകാൻ സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.പഞ്ചാബിലും അതിർത്തി ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!! കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!!

ഗുൽമാർഗിലെ ഹോട്ടലിൽ താമസിക്കുന്ന സുഹൃത്തുക്കളെ ഒഴിപ്പിക്കുകയാണ്. താമസക്കാരെ ഗുൽമാർഗിൽ നിന്നും പഹൽഗാമിൽ നിന്നും കൊണ്ടുവരാനായി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസുകൾ അയച്ചിട്ടുണ്ട്. അമർനാഥ് യാത്രയ്ക്ക് നേരെയാണ് ഭീഷണിയുള്ളതെങ്കിൽ ഗുൽമാർഗിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്ന് ഒമർ അബ്ദുള്ള ട്വീറ്റിൽ ചോദിക്കുന്നു.

kashmir

എനിക്ക് പല ചോദ്യങ്ങളുമുണ്ട് എന്നാൽ ഒന്നിനും ഉത്തരം ലഭിക്കുന്നില്ല. കശ്മീരിന്റെ ചുമതലയുള്ള നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാൻ ആർക്കും സാധിക്കുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ ഒമർ അബ്ദുള്ള പറയുന്നു.6 വർഷം മുഖ്യമന്ത്രിയായിരുന്ന തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഡിപി നേതാവ് മെഹ്ബൂഹ മുഫ്തിയും ആരോപണവുമായി രംഗത്തെത്തി. ജനങ്ങൾ പരിഭ്രാന്തരാണെന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചു.

അഭ്യൂഹങ്ങൾ ഭയപ്പാടിലാക്കിയ താഴ്വരയിലെ ജനങ്ങൾ അവശ്യസാധനങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള തിരക്കിലാണ്, എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ കേന്ദ്രത്തിനുണ്ടെന്ന് മെഹ്ബൂബ മുഫ്തി പറ‍ഞ്ഞു. ഇതിനിടെ മെഹ്ബൂബ മുഫ്തി ഫറൂഖ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ മറ്റ് കക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.

English summary
Security heightened in Kashmir, Mehbooba Mufti met Farooq Abdulla, Omar Abdulla tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X