കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി നിര്‍മ്മിക്കാന്‍ മുസ്ലീം സംഘടനയും; അയോധ്യയില്‍ കനത്ത സുരക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ഫൈസാബാദ്: അയോധ്യയിലെ വിവാദ ഭൂമിയില്‍ വിഎച്ച്പി ക്ഷേത്രം പണിയാനായി കല്ലുകള്‍ ഇറക്കിയെന്ന വാര്‍ത്തകള്‍ക്കിടെ ഒരു മുസ്ലീം പള്ളിയുടെ മാതൃക സ്ഥലത്തുനിന്നും കണ്ടെടുത്തു. തകര്‍ക്കപ്പെട്ട ബാബറി മസ്ജിന്റെ മാതൃകയില്‍ തെര്‍മോകോളില്‍ നിര്‍മിച്ച പള്ളിയുടെ മാതൃകയാണ് കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ചെറിയൊരു തീപ്പൊരിപോലും വര്‍ഗീയ കലാപത്തിന് ഇടയാക്കുമെന്നതിനാല്‍ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ചില യുവാക്കളാണ് പള്ളിയുടെ മോഡലിന് പിറകിലെന്ന് പോലീസ് കരുതുന്നു.

ayodhya-security

ഇതുവരെ നിലനിന്നിരുന്ന സാമുദായിക ഐക്യം കൈവെടിയരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാമജന്മഭൂമി ബാബറി മസ്ജിദ് നിയമ വ്യവഹാരത്തില്‍ ഇടപെടുന്ന ഹാഷിം അന്‍സാരി ഇക്കാര്യത്തില്‍ താന്‍ നിരപരാധയാണെന്ന് വ്യക്തമാക്കി. ചില യുവാക്കളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞതായാണ് വിവരം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രദേശത്തെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

കഴിഞ്ഞദിവസം വിഎച്ച്പി 2 ലോറികളിലായി കല്ലുകള്‍ ഇറക്കിയതാണ് വര്‍ഷങ്ങള്‍ക്കുശേഷം രാമജന്മഭൂമി പ്രദേശത്തെ സംഘര്‍ഷ അന്തരീക്ഷത്തിന് കാരണമായത്. എന്നാല്‍, തങ്ങള്‍ വര്‍ഷങ്ങളായി കല്ലുകള്‍ ഇറക്കുന്നുണ്ടെന്നും കോടതിയുടേയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ ക്ഷേത്രം പണിയില്ലെന്നുമാണ് വിഎച്ച്പി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

English summary
Security tightened in Ayodhya after Muslim group puts up model of Babri mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X