• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിജയ് രുപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നു'; എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം

  • By News Desk
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. തൊട്ട് പിന്നാലെ ഗുജറാത്തും. ഇവിടങ്ങളില്‍ രോഗ വ്യാപനവും മരണ നിരക്കും വര്‍ധിക്കുന്നത് ജനങ്ങളേയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളേയും ഒരു പോലെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ മാത്രം ഗുജറാത്തില്‍ 347 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തില്‍ കൊറോണ വൈറലിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്ന കാര്യത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഒറ്റയടിക്ക് 2 പേരെ തീര്‍ക്കും, സിന്ധ്യയുടെ ഡബിള്‍ സ്‌ട്രൈക്ക്, മൂന്നാം കണ്ണ്, ഗ്വാളിയോര്‍ മാത്രമല്ല!ഒറ്റയടിക്ക് 2 പേരെ തീര്‍ക്കും, സിന്ധ്യയുടെ ഡബിള്‍ സ്‌ട്രൈക്ക്, മൂന്നാം കണ്ണ്, ഗ്വാളിയോര്‍ മാത്രമല്ല!

വിജയ് രൂപാണിയെ മാറ്റുന്നു

വിജയ് രൂപാണിയെ മാറ്റുന്നു

മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്ത് ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.

രാജ്യദ്രോഹകുറ്റം

രാജ്യദ്രോഹകുറ്റം


മുഖ്യമന്ത്രി വിജയ് രൂപാണിയെ ബിജെപി ഹൈക്കമാന്‍ഡ് തത്സസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നുവെവെന്നും പകരം കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവിയയെ ചുമതലപ്പെടുത്തുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫേസ് ഓഫ് നാഷന്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ ദവാല്‍ പട്ടേലിനെതിരെയാണ് കേസ് രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയില്‍

കസ്റ്റഡിയില്‍

ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 124 എ(രാജ്യദ്രോഹകുറ്റം) പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പട്ടേലിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 കൊവിഡ് പരിശോധന

കൊവിഡ് പരിശോധന

കൊറോണ വൈറസ് രോഗ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദവാല്‍ പട്ടേലിനെ അറസ്റ്റ് ചെയ്യാത്തത്. ഇദ്ദേഹത്തെ എസ്‌വിപി ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ബിവി ഗോഹില്‍ പറഞ്ഞു.

 ബിജെപി ഹൈക്കമാന്റ്

ബിജെപി ഹൈക്കമാന്റ്

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് മെയ് 7 നായിരുന്നു എഫ്‌ഐആറിന് ആധാരമായ റിപ്പോര്‍്ട്ട് പബ്ലിഷ് ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മാണ്ഡവ്യയെ ബിജെപി ഹൈക്കമാന്റ് വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതൃപ്തി

അതൃപ്തി

ഗുജറാത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് രൂപാണി നടത്തുന്ന കാര്യങ്ങളില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശ പ്രകാരം വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരുന്നു.

 ഏകോപന ചുമതല

ഏകോപന ചുമതല

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയേയും അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റയേയുമാണ് ചുമതലയില്‍ നിന്നും ഒഴവാക്കിയത്. പകരം അഡിഷനല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാറിനെ ഏകോപന ചുമതല ഏല്‍പ്പിക്കുകയും വിജയ് നെഹ്‌റക്ക് പകരം മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥനായ മുകേഷ് കുമാറിനെയുമാണ് ചുമതലപ്പെടുത്തിയത്.

 നമസ്‌തേ ട്രംപ്

നമസ്‌തേ ട്രംപ്

ഗുജറാത്തില്‍ കൊറോണ വൈറസ് രോഗം ഇത്രയും വ്യാപകമാവാന്‍ കാരണം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത നമസ്‌തേ ട്രംപ് പരിപാടിയാണെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതേകുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.

English summary
Sedition Case against An Editor of Gujarat News Portal Suggesting bjp May Remove Vijay Rupani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X