ഫേസ്ബുക്ക് കുറിപ്പിനെച്ചൊല്ലി രാജ്യദ്രോഹക്കുറ്റം; 37കാരനെ 5 മണിയോടെ മോചിപ്പിക്കണമെന്ന് കോടതി
ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി ജയിയില്‍ അടച്ച രാഷ്ട്രീയ പ്രവര്‍ത്തകനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിച്ചോമ്പം എറെന്‍ഡയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ മോചിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതിനായിരുന്നു ലിച്ചോമ്പയെ രാഹ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചത്. പശുവിന്‍റെ ചാണകത്തിനും ഗോമൂത്രത്തിനും ഓഷധ ഗുണമില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞതിനായിരുന്നു മണിപ്പൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തത്.
വ്യക്തികത ജാമ്യ തുകയായ ആയിരം രൂപ ജാമ്യത്തിന്‍മേലാണ് 37 കാരനായ ആക്ടിവിസ്റ്റിനെ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ജയിലില്‍ നിന്നും പുറത്ത് വിടാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. ലിച്ചോമ്പം എറെന്‍ഡ്രോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ പിതാവായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി തുടര്‍ച്ചയായി തടങ്കലില്‍ വെയ്ക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് പിതാവ് ഹര്‍ജിയിലൂടെ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Recommended Video
ലിച്ചോമ്പയുടെ അറസ്റ്റ് നേരത്തെ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പോസ്റ്റിന്‍റെ പേരില്‍ മെയ് മാസമായിരുന്നു ഇദ്ദേഹത്തെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂരില ബിജെപി നേതൃത്വമായിരുന്നു ലിച്ചോമ്പയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications