കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് കനത്ത തിരിച്ചടി; മുതിർന്ന നേതാവ് രാജിവെച്ചു

Google Oneindia Malayalam News

പട്ന; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിയുടെ മുതിർന്ന നേതാവ് രാജിവെച്ചു. മുൻ കേന്ദ്രമന്ത്രി കൂടിയായ രഘുവംശ പ്രസാദ് സിംഗ് ആണ് രാജിവെച്ചത്. ലാലു പ്രസാദ് യാദവിന്റെ ഏറ്റവും അടുത്ത നേതാവായിരന്നു രഘുവംശിന്റെ രാജി പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ അദ്ദേഹം നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

'കർപുരി താക്കൂറിന്റെ മരണശേഷം, ഞാൻ 32 വർഷം താങ്കൾക്കൊപ്പം ഉറച്ച് നിന്നു, പക്ഷേ ഇനി ഇല്ല' ലാലു പ്രസാദ് യാദവിന് എഴുതിയ തന്റെ രാജിക്കത്തിൽ രഘുവംശ് വ്യക്തമാക്കി.പാർട്ടിയിൽ നിന്ന് വളരെയധികം സ്നേഹവും പിന്തുണയും ലഭിച്ചിരുന്നു, "ദയവായി എന്നോട് ക്ഷമിക്കൂവെന്നും കത്തിൽ രഘുവൻശ് കുറിച്ചു. നിലവിൽ കൊവിഡ് ചികിത്സയൽ എയിംസിൽ ഐസിയുവിൽ തുടരുകയാണ് രഘുവംശ്.

1599732017

Recommended Video

cmsvideo
Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam

സഖ്യ കക്ഷികളുമായുള്ള തർക്കങ്ങളും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളേയും രൂക്ഷമായതോടെ ജൂണിൽ രഘുവംശ പ്രസാദ് ഉൾപ്പെടെയുള്ള 5 എംഎൽസിമാർ ആർജെഡിയിൽ നിന്ന് രാജിവെച്ചിരുന്നു. തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് വഴിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവർ പിന്നീട് ജെഡിയുവിൽ ചേർന്നു. അതേസമയം രഘുവംശ പ്രസാദ് നിലപാട് സ്ഥാനം രാജിവെച്ചിരുന്നുവെങ്കിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല.

റംസിയുടെ മരണം: സീരിയൽ നടിയും കുടുംബവും ഒളിവിലെന്ന് പോലീസ്, വ്യാജരേഖ ചമച്ചതിനും കേസ്?റംസിയുടെ മരണം: സീരിയൽ നടിയും കുടുംബവും ഒളിവിലെന്ന് പോലീസ്, വ്യാജരേഖ ചമച്ചതിനും കേസ്?

തേജസ്വി യാദവിന് കീഴിൽ കുറച്ചുകാലമായി സിംഗ് കടുത്ത അതൃപ്തിയിലായിരുന്നു. രഘുവംശിന് രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെ അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വിയെ ഉയർത്തി കാട്ടുന്നതിലും രഘുവംശിന് എതിർപ്പുണ്ടായിരുന്നു. നേരത്തേ ആർജെഡിയിലെ 3 എംഎൽഎമാർ ആർജെഡി വിട്ടിരുന്നു. എംഎൽഎമാരായ മഹേശ്വർ പ്രസാദ് യാദവ്, പ്രേമ ചൗധരി, അശോക് കുമാർ എന്നിവരാണ് പാർട്ടി വിട്ട് ജെഡിയുവിൽ എത്തിയത്.

പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതിപ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതി

പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധി എഴുതി ചേർത്ത് കേന്ദ്രംപ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധി എഴുതി ചേർത്ത് കേന്ദ്രം

കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!

ഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷംഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷം

English summary
Senior RJD leader Raghuvansh Prasad Singh resigns; may join nithish kumar's JDU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X