സര്‍വ്വീസ് മോശമെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് കൊടുക്കണ്ട, സര്‍ക്കാരിന്റെ അടുത്ത പണി ഹോട്ടലുകള്‍ക്ക്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റസ്‌റ്റോറന്റുകളിലെ സേവനം തൃപ്തികരമല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടെന്ന് സര്‍ക്കാര്‍. ഹോട്ടലുകളെക്കുറിച്ചും റസ്‌റ്റോറന്റുകളെക്കുറിച്ചും ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിര്‍ദേശം.

ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സര്‍വ്വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ലെന്ന ബോര്‍ഡ് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഉചിതമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സര്‍വ്വീസ് ചാര്‍ജ്ജ് നിരസിയ്ക്കാം

സര്‍വ്വീസ് ചാര്‍ജ്ജ് നിരസിയ്ക്കാം

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സേവനം തൃപ്തികരമല്ലെങ്കില്‍ റസ്റ്റോറന്റുകളും ഹോട്ടലുകളും ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് നിരസിയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

വിശദീകരണം നല്‍കണം

വിശദീകരണം നല്‍കണം

സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ റസ്റ്റോറന്റുകളും ഹോട്ടലുകളും 5 മുതല്‍ 20 ശതമാനം വരെയാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ഉപയോക്താക്കള്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രത്തിന്റെ നീക്കം. ഹോട്ടലുകളില്‍ നിന്ന് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബില്ലില്‍ ഈടാക്കുന്നത്

ബില്ലില്‍ ഈടാക്കുന്നത്

രാജ്യത്തെ മിക്ക റസ്റ്റോറന്റുകളും ബില്ലില്‍ നിന്നുതന്നെയാണ് സര്‍വ്വീസ് ചാര്‍ജും വാറ്റും ഈടാക്കുന്നത്. എന്നാല്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

നിര്‍ദേശം ആരുടേത്

നിര്‍ദേശം ആരുടേത്

ഹോട്ടലുകളും റസ്റ്റോറന്റുകളും നല്‍കുന്ന സേവനത്തില്‍ തൃപ്തരല്ലെങ്കില്‍ ബില്ലില്‍ നല്‍കുന്ന സേവന നികുതി നല്‍കുന്നത് നിരസിയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അധികാരമുണ്ടായിരിക്കണമെന്നാണ് കണ്‍സ്യൂമേഴ്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന സര്‍ക്കാരുകളോട് ആരാഞ്ഞിട്ടുള്ളത്.

എന്തിന് സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം

എന്തിന് സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം


ഹോട്ടല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനെന്ന പേരില്‍ ഹോട്ടലുകള്‍ ഉപയോക്താക്കളില്‍ നിന്ന് 5 മുതല്‍ 20 ശതമാനം വരെയാണ് സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ ഈടാക്കുന്നത്. ഹോട്ടലുകള്‍ ഉപയോക്താക്കളെ പിഴിയുന്നതിനെതിരെ നേരത്തെയും പ്രതിഷേധമുയര്‍ന്നിരുന്നു.

English summary
The government on Monday said that restaurants billing 'service charges' in addition to taxes is optional and the consumer has discretion to pay 'service charge' or not.
Please Wait while comments are loading...